മട്ടാഞ്ചേരി: ഫോര്‍ട്ടുകൊച്ചി മേഖലയില്‍ ഒഴിപ്പിച്ച കടകള്‍ പുന:സ്ഥാപിക്കുന്നത് തടയാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ സ്ഥിരം നിരീക്ഷണ കമ്മിറ്റി രൂപീകരിക്കണമെന്ന് എറണാകുളം ജില്ലാ റസിഡന്റ്സ് അസോസിയേഷന് എപെക്സ് കൗണ്‍സില്‍ (എഡ്രാക്ക്) കൊച്ചിമേഖല യോഗം ആവശ്യപ്പെട്ടു. നഗരസഭാ മേഖലാ ഓഫീസ്, നെഹ്റു പാര്‍ക്ക്, സെന്റ് ഫ്രാന്‍സിസ് പള്ളി, ചീനവല സ്ക്വയര്‍ തുടങ്ങിയ പരിസരങ്ങളില്‍ അനധികൃത കടകളും കൈയ്യേറ്റങ്ങളും നടന്നു വരുന്നു. ഇവിടങ്ങളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കണം. നവവത്സരാഘോഷ വേളയില്‍ പൈതൃക നഗരി കാണാനെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് സൗകര്യമൊരുക്കണം. ഒഴിപ്പിക്കുന്ന കടക്കാരെ പുനരധിവസിപ്പിക്കാന്‍ ജില്ലാ ഭരണകൂടം മുന്നിട്ടിറങ്ങണമെന്ന് എഡ്രാക്ക് മേഖലാ പ്രസിഡന്റ് വി.എസ്.ഹെന്‍ട്രി ജനറല്‍ സെക്രട്ടറി കെ.പി. മെട്രോക്സ് എന്നിവര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: