പൊന്‍കുന്നം: എലിക്കുളം സര്‍വ്വീസ് സഹകരണബാങ്ക് ഭരണസമിതിയിലേക്ക് 14 ന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ മത്സരം കോണ്‍ഗ്രസുകാര്‍ തമ്മില്‍. കോണ്‍ഗ്രസ് നേതാവും മുന്‍ എലിക്കുളം പഞ്ചായത്ത് പ്രസിഡന്റും നിലവില്‍ ബാങ്ക് പ്രസിഡന്റുമായ സെബാസ്റ്റ്യന്‍ പാറയ്‌ക്കല്‍ നേതൃത്വം നല്‍കുന്ന സഹകരണ ജനാധിപത്യ മുന്നണിയും കോണ്‍ഗ്രസ്(ഐ) എലിക്കുളം മണ്ഡലം പ്രസിഡന്റ് ജോഷി കെ.ആന്റണിയുടെ നേതൃത്വത്തിലുള്ള യുഡിഎഫും തമ്മിലാണ് മത്സരം. എല്‍ഡിഎഫും കേരള കോണ്‍ഗ്രസ്(എം)ഉം ബിജെപിയും മത്സരരംഗത്തില്ല. ഇവരുടെ പിന്തുണ ആര്‍ക്കെന്ന് പ്രഖ്യാപിച്ചിട്ടുമില്ല. 11 അംഗ ഭരണസമിതി തിരഞ്ഞെടുപ്പിലേക്ക് ഇരുപാനലുകളിലുമുള്ള സ്ഥാനാര്‍ത്ഥികളെല്ലാം അറിയപ്പെടുന്ന കോണ്‍ഗ്രസ്സുകാര്‍തന്നെ.
6276 അംഗങ്ങള്‍ക്കാണ് ഇപ്പോള്‍ വോട്ടവകാശമുള്ളത്. മുമ്പ് 13000 ല്‍പ്പരം അംഗങ്ങളാണുണ്ടായിരുന്നത്. മെമ്പര്‍ഷിപ്പിന്റെ മൂല്യം പത്തു രൂപയില്‍ നിന്ന് നൂറാക്കി വര്‍ധിപ്പിച്ചപ്പോള്‍ മറ്റുള്ളവര്‍ക്ക് വോട്ടവകാശം നഷ്ടപ്പെട്ടു. ഇരുപതു വര്‍ഷത്തോളമായി സെബാസ്റ്റ്യന്‍ പാറയ്‌ക്കലിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയായിരുന്നു ബാങ്കു ഭരണം.
ഈ തിരഞ്ഞെടുപ്പില്‍ ഒന്നായി മത്സരിക്കുവാന്‍ ജില്ലാ ബ്ലോക്ക് നേതൃത്വം ശ്രമം നടത്തിയിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു. ബ്ലോക്ക് പ്രസിഡന്റ് സതീഷ് ചൊള്ളാനി ചെയര്‍മാനും ഡി.സി.സി.ഭാരവാഹികളായ എ.കെ.ചന്ദ്രമോഹന്‍, ബിജു പുന്നത്താനം എന്നിവര്‍ അംഗങ്ങളായുള്ള ജില്ലാതല ഉപസമിതി രൂപീകരിച്ചായിരുന്നു ചര്‍ച്ച. സെബാസ്റ്റ്യന്‍ പാറയ്‌ക്കന്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.പി.കരുണാകരന്‍ നായര്‍, മുന്‍ പാമ്പാടി ബ്ലോക്ക് വൈസ് പ്രസിഡന്റ് അഡ്വ.ബൈജു കെ.തോമസ്, രാജേഷ് കൊടിപ്പറമ്പില്‍, വിനീത് അമ്പലത്തറ, റെനി കുരുവിള, പ്രീതി ഹരിദാസ്, ബാബു വടക്കേമംഗലം, എ.കെ.ഗോപിദാസ് തുടങ്ങിയവര്‍ക്ക് ഡിസിസിപ്രസിഡന്റ് ജോഷി ഫിലിപ്പ് ഷോകോസ് നോട്ടീസ് നല്‍കി. ഇതിനു മറുപടി നല്‍കിയതായും അറിയുന്നു.
മത്സരം പാര്‍ട്ടി
വിരുദ്ധമല്ലെന്ന്
എലിക്കുളം: എലിക്കുളം ബാങ്ക് തിരഞ്ഞെടുപ്പില്‍ തന്റെ നേതൃത്വത്തില്‍ മത്സരിക്കുന്ന പാനല്‍ പാര്‍ട്ടി വിരുദ്ധമല്ലെന്ന് നിലവിലെ ബാങ്ക് പ്രസിഡന്റ് സെബാസ്റ്റ്യന്‍ പാറയ്‌ക്കല്‍. കെ.പി.സി.സി.നിലപാട് അനുസരിച്ച് ഭരണസമിതിയുടെ അഭിപ്രായം അനുസരിച്ചാണ് പാനല്‍ ഉണ്ടാകേണ്ടത്. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഈ നിലപാട് നിരസിച്ചതാണ് രണ്ടു പാനല്‍ ഉണ്ടാകാന്‍ കാരണം. ഡി.സി.സി. പ്രസിഡന്റ് വിശദീകരണം ചോദിച്ചതിന് വിശദമായ മറുപടി നല്‍കിയിട്ടുണ്ടെന്നും സെബാസ്റ്റ്യന്‍ പാറയ്‌ക്കല്‍ അറിയിച്ചു.
















