തിരൂര്‍: ശ്രീശങ്കരചാര്യ സംസ്കൃത സര്‍വ്വകലാശാലയിലെ തിരൂര്‍ ഉപകേന്ദ്രത്തിലെ യൂണിയന് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ എസ്എഫ്ഐയും ഇടത് അധ്യാപക സംഘടനയിലെ അദ്ധ്യാപകനും ശ്രമിക്കുകയാണെന്ന് എബിവിപി ആരോപിച്ചു.
തെരഞ്ഞെടുപ്പില്‍ എബിവിപി വിജയിക്കുമെന്ന് ഉറപ്പായപ്പോള്‍ റിട്ടേണിംഗ് ഓഫീസറായ ഇടത് സംഘടനാ പ്രവര്‍ത്തകനെ കൂട്ടുപിടിച്ച് എസ്എഫ്ഐ നടത്തുന്ന നീക്കം അപലപനീയമാണ്.
എബിവിപി സമര്‍പ്പിച്ച നോമിനേഷനില്‍ തെറ്റുണ്ടെന്ന എസ്എഫ്ഐയുടെ അടിസ്ഥാന രഹിതമായ ആരോപണത്തിന് കൂട്ടുനില്‍ക്കുകയാണ് റിട്ടേണിംഗ് ഓഫീസര്‍.
തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐയെ സഹായിക്കുന്ന റിട്ടേണിംഗ് ഓഫീസറെ ചുമതലയില്‍ നിന്ന് മാറ്റുവാന്‍ പ്രിന്‍സിപ്പല്‍ തയ്യാറാകണമെന്ന് എബിവിപി ദേശീയ നിര്‍വ്വാഹക സമിതി അംഗം ഡി. എസ്. അഭിരാം ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികള്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: