Saturday, July 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ട്രെയിനുകള്‍ വൈകാന്‍ കാരണം പഴയ ക്രോസിങ്ങ് സമ്പ്രദായം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 10, 2017, 02:47 am IST
in Kerala

കൊച്ചി: ആയിരക്കണക്കിന് യാത്രക്കാരെ വഴിയാധാരമാക്കി ട്രെയിനുകള്‍ വൈകുന്നതിനു കാരണം തിരുവനന്തപുരം ഡിവിഷനിലെ ഉദ്യോഗസ്ഥരുടെ അനാസ്ഥ. ക്രോസിങ്ങ് നല്‍കുന്നതിലെ പിഴയും അശ്രദ്ധയും ഇങ്ങനൊക്കെ പോയാല്‍ മതിയെന്ന ഉന്നത ഉദ്യോഗസ്ഥരുടെ ചിന്തയുമാണിതിന് മുഖ്യകാരണം.

ട്രെയിനുകളുടെ സമയകൃത്യത ഉറപ്പുവരുത്താന്‍ ദിവസവും രാവിലെ ഒന്‍പതര മുതല്‍ പത്തര വരെ തിരുവനന്തപുരം ഡിവിഷണല്‍ ഓഫീസില്‍ പങ്ങ്ച്വാലിറ്റി (സമയകൃതൃത) മീറ്റിങ്ങ് ചേരുമായിരുന്നു. ഡിവിഷണല്‍ മാനേജരും ചീഫ് ട്രെയിന്‍ കണ്‍ട്രോളറും അടക്കമുള്ള ഉന്നതര്‍ പങ്കെടുത്തിരുന്ന ഈ മീറ്റിങ്ങ് ഇല്ലാതായിട്ട് മാസങ്ങളായി. ഏതൊക്കെ ട്രെയിന്‍ സമയം പാലിക്കുന്നു, ഏതൊക്കെ വൈകുന്നു, അടിയന്തരമായി അവയുടെ സമയ കൃത്യത ഉറപ്പാക്കാന്‍ എന്തു ചെയ്യാം തുടങ്ങിയവയെല്ലാം ഈ യോഗത്തില്‍ ചര്‍ച്ച ചെയ്തിരുന്നു.

ഏതെങ്കിലും ട്രെയിന്‍ വൈകിയാല്‍ ബന്ധപ്പെട്ട ലോക്കോ പൈലറ്റ് അടക്കമുള്ള ഉദ്യോഗസ്ഥരോട് വിശദീകരണം തേടുകയും വേണമെങ്കില്‍ കുറ്റപത്രം നല്‍കുകയും ചെയ്തിരുന്നു. ഇപ്പോള്‍ മീറ്റിങ്ങില്ല, കാരണം തേടലില്ല, കുറ്റപത്രമില്ല. അനന്തമായി വൈകിയാല്‍ പോലും ഉന്നതര്‍ ബന്ധപ്പെട്ടവരോട് കാരണം തിരക്കാറില്ല. വെള്ളിയാഴ്ച രാത്രി 10.40 ന് എറണാകുളം സൗത്ത് റെയില്‍വേ സ്‌റ്റേഷനില്‍ എത്തേണ്ട വഞ്ചിനാട് എത്തിയത് 12.25ന്. സ്ത്രീകള്‍ അടക്കമുള്ള സ്ഥിരം യാത്രക്കാര്‍ ആരോട് പരാതി പറയാന്‍?

ബുക്ക്ഡ് ക്രോസിങ്ങ് എന്നതാണ് കാലങ്ങളായി തുടര്‍ന്നുവരുന്ന ക്രോസിങ്ങ് സമ്പ്രദായം. അതായത് ട്രെയിനുകളുടെ സമയമനുസരിച്ച് ഒരു വര്‍ഷം മുന്‍പേ എവിടെ ക്രോസിങ്ങ് വേണമെന്ന് തീരുമാനിച്ചുവയ്‌ക്കുക. ട്രെയിനുകള്‍ കൃത്യസമയം പാലിക്കുകയാണെങ്കില്‍ ക്രോസിങ്ങുകളും കൃത്യമായിരിക്കും. ഏതെങ്കിലും ട്രെയിന്‍ വൈകിയാല്‍ അത് ചീഫ് കണ്‍ട്രോളറെ അറിയിക്കണം. ചീഫ് കണ്‍ട്രോളര്‍ ഉടന്‍ തന്നെ മുന്‍പേ നിശ്ചയിച്ച ക്രോസിങ്ങില്‍ മാറ്റം വരുത്തും. ഉദാഹരണത്തിന് ചിങ്ങവനത്ത് ക്രോസിങ്ങ് നിശ്ചയിച്ച ഒരു ട്രെയിന്‍ വൈകിയാല്‍ മറ്റേ ട്രെയിന്‍ അടുത്ത സ്‌റ്റേഷനിലേക്ക് വിടും. ക്രോസിങ്ങ് പുനര്‍നിശ്ചയിക്കുന്നതിനാല്‍ വണ്ടി വൈകില്ല. ഒരു വണ്ടി സ്‌റ്റേഷനിലും ഒൗട്ടറിലും മണിക്കൂറുകള്‍ പിടിച്ചിടുന്നത് ഒഴിവാകും.

എന്നാല്‍ ഇപ്പോള്‍ പലേപ്പാഴും ഇത്തരം തിരുത്തലുകളും മാറ്റങ്ങളും നടക്കുന്നില്ല. അതിനാല്‍ ഏതെങ്കിലും രണ്ടു ട്രെയിനുകള്‍ക്ക് ചിങ്ങവനത്താണ് ക്രോസിങ്ങ് നിശ്ചയിച്ചിരുന്നതെങ്കില്‍ ഒരു ട്രെയിന്‍ വന്ന് അവിടെ കിടക്കും. മറ്റേത് വൈകിയാല്‍ ഈ ട്രെയിനും അവിടെക്കിടന്ന് നരകിക്കും. ഒരു ട്രെയിന്‍ വൈകുന്ന സമയം കൊണ്ട് രണ്ടാമത്തെ ട്രെയിനിന് ഒരു പക്ഷെ രണ്ടു സ്‌റ്റേഷനുകള്‍ പിന്നിടാം. എന്നാല്‍ അഡ്ജസ്റ്റ്‌മെന്റ് ഒന്നും വേണ്ട, അങ്ങനൊക്കെ ഓടിയാല്‍ മതിയെന്ന ഉന്നതരുടെ ചിന്തയാണിതിനു കാരണം. ഒരു ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു. ഉന്നതരുടെ ഈ ജനദ്രോഹ ചിന്ത കാരണം പല ട്രെയിനുകളും ഒരു കാരണവുമില്ലാതെ വൈകുകയാണ്. മിക്ക സ്‌റ്റേഷനുകളിലും പിടിച്ചിടുന്നുമുണ്ട്.

പിന്നിൽ രാഷ്‌ട്രീയക്കളി

ട്രെയിനുകള്‍ ഇങ്ങനൊക്കെ പോയാല്‍ മതിയെന്ന ഉന്നതരുടെ ചിന്തയ്‌ക്കു പിന്നില്‍ രാഷ്‌ട്രീയം. കേന്ദ്ര സര്‍ക്കാരിനോടും റെയില്‍വേ ബോര്‍ഡിനോടുമുള്ള എതിര്‍പ്പും പ്രതിഷേധവുമാണ് ഇതിനുപിന്നിലെന്നാണ് സൂചന. ബോര്‍ഡിനോടുള്ള പ്രതിഷേധമായിരിക്കാം ഇതിനുള്ള കാരണം, ഒരു റെയില്‍വേ ഉദ്യോഗസ്ഥന്‍ ജന്മഭൂമിയോട് പറഞ്ഞു. ജനങ്ങളെ കേന്ദ്രത്തിനെതിരെ തിരിക്കുകയെന്ന അജണ്ട മാത്രമാണിതിനു പിന്നില്‍.

എട്ട് പാസഞ്ചറുകള്‍ ഒറ്റയടിക്ക് നിര്‍ത്തുക, ട്രെയിനുകള്‍ മണിക്കൂറുകളോളം വൈകിപ്പിക്കുക തുടങ്ങിയ ജനദ്രോഹ നടപടികള്‍ ഉന്നതര്‍ കൈക്കൊള്ളുന്നത് സര്‍ക്കാരിനെ പഴികേള്‍പ്പിക്കാനല്ലെങ്കില്‍ പിന്നെന്തിന് എന്നാണ് യാത്രക്കാരുടെ തന്നെ ചോദ്യം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ സംസ്ഥാന അധ്യക്ഷന്‍ ആര്‍.വി. ബാബു, മുഖ്യമന്ത്രി വി.ഡി. സതീശന് നിവേദനം നല്‍കുന്നു
Kerala

മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി; ‘ഹിന്ദു നേതൃസമ്മേളനം ചര്‍ച്ച ചെയ്ത വിഷയങ്ങള്‍ അടിയന്തരമായി നടപ്പിലാക്കണം’

Football

മൊറോക്കോയും കടന്ന് ഫ്രാന്‍സ് സെമിയില്‍; എംബാപ്പെയ്‌ക്ക് ഈ ലോകകപ്പിലെ എട്ടാം ഗോള്‍

India

മരുന്നിലെ ആല്‍ക്കഹോള്‍ അളവ് നിയന്ത്രിക്കാന്‍ നിയമ ഭേദഗതി

Kerala

കെഎസ്ആര്‍ടിസി എംപാനല്‍ ജീവനക്കാരുടെ ശമ്പളം മുടങ്ങി; ലഭിച്ചത് 7 ദിവസത്തേത് മാത്രംതിരുവനന്തപുരം:

Kerala

കേരളത്തിലെ കശുവണ്ടി വ്യവസായം; പുനരുദ്ധാരണ പാക്കേജിന് കേന്ദ്ര അംഗീകാരം

പുതിയ വാര്‍ത്തകള്‍

‘മിസ്റ്റര്‍ ഇന്ത്യ’ ഓസ്ട്രേലിയന്‍പത്രങ്ങളില്‍ തരംഗമായി മോദി

വിംബിള്‍ഡണ്‍: സ്വരേവ് വീണ്ടും

ചാത്തന്നൂര്‍ എംഎല്‍എ ബി ബി ഗോപകുമാറിന് വധഭീഷണി

നൂറുകണക്കിന് സ്ഥലങ്ങളിൽ ഭീകരവിരുദ്ധ റെയ്ഡുകൾ നടത്തി മഹാരാഷ്‌ട്ര എ.ടി.എസ് ; പാക് ഭീകരൻ ഷഹ്‌സാദ് ഭട്ടിയുമായി ബന്ധമുള്ള 112 വ്യക്തികളെ ചോദ്യം ചെയ്തു

സാറ അര്‍ജുന്‍ (ഇടത്ത്) കലാമണ്ഡലം ഉണ്ണികൃഷ്ണനൊപ്പം സാറ അര്‍ജുന്‍ (വലത്ത്)

ധുരന്ധര്‍ നായിക സാറ അര്‍ജുന്‍ നവരസം പഠിക്കാന്‍ ഇരിങ്ങാലക്കുടയില്‍… കലാമണ്ഡലം ആശാന്‍ പകര്‍ന്നുനല്‍കിയത് പുതിയ അഭിനയ പാഠങ്ങള്‍

ഗോളടി യന്ത്രങ്ങള്‍…മെസ്സിയ്‌ക്കൊപ്പം കുതിച്ച് എംബാപ്പെയും…രണ്ടു തവണ ഗോള്‍ഡന്‍ ബൂട്ട് നേടാന്‍ എംബാപ്പെയെ മെസ്സി അനുവദിക്കുമോ?

ഇസ്രായേലിന്റെ അയൺ ഡോം മിസൈലുകൾ ഇന്ത്യയിൽ നിർമ്മിക്കും ! റാഫേൽ തയ്യാറാണ്, പങ്കാളിയെ തേടുന്നു

ആദ്യം ശാസ്ത്രവും ഗണിതവും പഠിപ്പിക്കുക എന്നിട്ട് മതി മതപഠനം ; ഉത്തരാഖണ്ഡിലെ മദ്രസകൾക്കുള്ള സർക്കാർ ധനസഹായം നിർത്തിവച്ചു

‘ജയിലായാലും മരണമായാലും വരിയ്‌ക്കും’…ഡിസംബറിനുള്ളില്‍ ബംഗ്ലാദേശിലേക്ക് പോകുമെന്ന് ഷേഖ് ഹസീന; വധിക്കപ്പെട്ടേയ്‌ക്കുമെന്ന് വേദനയോടെ ഇന്ത്യക്കാര്‍

സവാരിയയുടെ മരണം അവസാനത്തേതാകണം ; എവിടെയാണ് ലൗജിഹാദെന്നാണ് ചിലർ ചോദിക്കുന്നത് : പതിനായിരങ്ങൾ പോയാലും പഠിക്കാത്ത മതേതരഹിന്ദുക്കളാണിവിടെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.