ആലപ്പുഴ: മുല്ലയ്‌ക്കല്‍ രാജരാജേശ്വരി ക്ഷേത്രത്തില്‍ ലളിത സഹസ്രനാമ ജപമണ്ഡലി ഇന്ന് സ്ത്രീകളുടെ ചിറപ്പുത്സവം ആഘോഷിക്കും. പുലര്‍ച്ചെ ഭക്തിഗാനമേള, ആറു മുതല്‍ തുളു ബ്രാഹ്മിന്‍സ് അസോസിയേഷന്‍ വനിത വിഭാഗത്തിന്റെ ലക്ഷ്മീ ശോഭാനം, ഏഴിനു ഉഷഃപൂജ. ദേവിക്കു സ്വര്‍ണ അങ്കി ചാര്‍ത്തി മലരഭിഷേകവും സ്വര്‍ണത്താമര പൂക്കള്‍കൊണ്ടു പുഷ്പാര്‍ച്ചനയും നടത്തും. എട്ടിനു ചമയങ്ങള്‍ അണിഞ്ഞ അഞ്ചാനപ്പുറത്ത് ദേവിയെയും ഉപദേവന്‍മാരെയും എഴുന്നള്ളിച്ചു ശ്രീബലി. വൈകിട്ടു നാലിനു കാഴ്ചശ്രീബലി, പഞ്ചാരിമേളം, 6.30നു ദീപക്കാഴ്ച, വെടിക്കെട്ട്, കളമെഴുത്തും പാട്ടും, 11.30നു വിളക്ക്, 12.30നു തീയാട്ട്.
















