മലപ്പുറം: ഹരിത കേരള മിഷന് ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായുള്ള ഹരിത സംഗമം ജില്ലാ പഞ്ചായത്ത് കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്നു. ക്ലീന്‍ ആന്‍ഡ് ഗ്രീന്‍ സിവില്‍ സ്റ്റേഷന് പദ്ധതിയുടെ മാതൃകയില്‍ ജില്ലാ പഞ്ചായത്ത് മലപ്പുറം മനോഹരം എന്ന പദ്ധതിക്ക് തുടക്കം കുറിക്കുമെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ. പി. ഉണ്ണിക്യഷ്ണന് അറിയിച്ചു. ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെയാണ് പരിപാടി നടത്തുക.
ഹരിത സംഗമം പരിപാടി പി. ഉബൈദുള്ള എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ. പി. ഉണ്ണിക്യഷ്ണന്, ജില്ലാകളക്ടര്‍ അമിത് മീണ, വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍, അംഗം കെ. കെ. അബ്ദുറഹിമാന്, സെക്രട്ടറി പ്രീതി മോനോന്, ജില്ലാ പ്ലാനിംഗ് ഓഫിസര്‍ കെ. പ്രദീപ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത്, ജില്ലാഭരണകൂടം മറ്റ് വകുപ്പുകള്‍ എന്നിവയുടെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: