ആറ്റിങ്ങല്‍: ഓഖചുഴലിക്കാറ്റിലൂടെ ആര്‍ദ്ര സാജന്‍ മിമിക്രിയില്‍ താരമായി. ഓഖി ദുരന്തത്തിന്റെ തീവ്രത ശബ്ദത്തിലൂടെ അമ്പരപ്പിച്ചാണ് കലോത്സവവേദിയിലെ കന്നിയങ്കത്തില്‍ ആര്‍ദ്രാ ഒന്നാമതെത്തിയത്. ഓഖി ചുഴലിക്കാറ്റിനു പുറമെ മുഖ്യമന്ത്രി പിണറായിവിജയന്‍, ഉമ്മന്‍ചാണ്ടി, വെള്ളാപ്പള്ളി തുടങ്ങിയവരുടെ പ്രതികരണങ്ങളും ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തു ഹെലികോപ്ടറുകള്‍, ചലച്ചിത്രതാരം വിനയ് ഫോര്‍ട്ട്, കാഞ്ചനമാല തുടങ്ങിയവരുടെ ശബ്ദവും തന്മയത്വത്തോടെ അവതരിപ്പിച്ചു. ഷാര്‍ജയില്‍ പഠിച്ച ആര്‍ദ്ര കഴിഞ്ഞവര്‍ഷം പകുതിയോടെയാണ് നാലാഞ്ചിറ സെന്റ്‌ജോസ് എച്ച്എസ്എസില്‍ പത്താംക്ലാസില്‍ ചേര്‍ന്നത്. ആര്‍ദ്ര പോങ്ങുംമൂട് ജനശക്തി നഗറില്‍ സാജന്‍ വേളൂരിന്റെയും ദീപയുടെയും മകളാണ
















