ആറ്റിങ്ങല്‍: മിമിക്രി ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ അഞ്ചാംവട്ടം വിജയം കൊയ്ത് ഭരത് ചന്ദ്രബാബു. ഹൈസ്‌കൂള്‍ തലം മുതല്‍ മത്സരിക്കുന്ന ഭരത് അപ്പീല്‍വഴി സംസ്ഥാനതലത്തില്‍പോയി എ ഗ്രേഡ് നേടി. ഇത്തവണ ജില്ലയില്‍ ഒന്നാം സ്ഥാനം നിഷ്പ്രയാസം നേടുകയായിരുന്നു. ഒരു കഥയുടെ അകമ്പടിയില്‍ ചുറ്റുമുള്ള ഓരോശബ്ദവും കൃത്യതയോടെ അവതരിപ്പിക്കുകയായിരുന്നു. കലാകാരന്മാരുടെ കുടുംബത്തില്‍ നിന്നുള്ള ഭരത് കാട്ടാക്കട ചെമ്പൂര്‍ എല്‍എംഎസ് എച്ച്എസ്എസിലെ പ്ലസ്ടു വിദ്യാര്‍ഥിയാണ്.
















