കുറ്റിപ്പുറം: ആന്ധ്രയില്‍ നിന്നും ട്രെയിന്‍ മാര്‍ഗം കൊണ്ടുവന്ന കഞ്ചാവുമായി യുവാവ് എക്സൈസ് സംഘത്തിന്റെ പിടിയില്‍.
കുറ്റിപ്പുറം ബസ്സ്റ്റാന്റ് പരിസരത്തു നിന്നും വളാഞ്ചേരി കൊട്ടാരം സ്വദേശി ശിഹാബ് (32) ആണ് പിടിയിലായത്. ഇയാളില്‍ നിന്നും 3കിലോയിലധികം കഞ്ചാവ് കണ്ടെടുത്തു. ചെരിപ്പു വ്യാപാരത്തിന്റ മറവിലായിരുന്നു ശിഹാബ് കഞ്ചാവ് കടത്തിയിരുന്നത്.
എക്സൈസ് കമ്മീഷണര്‍ സ്ക്വാഡിന് ലഭിച്ച വിവരത്തെ തുടര്‍ന്ന് മലപ്പുറം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ വി. ആര്. അനില്‍കുമാറിന്റെ നിര്േേദ്ദശത്തെ തുടര്‍ ന്നായിരുന്നു പരിശോധന. തെലുങ്കു ഭാഷ അനായാസം കൈകാര്യം ചെയ്യുന്ന ഇയാള്‍ക്ക് ആന്ധ്രയില്‍ നിന്നും കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്ന സംഘങ്ങളുമായി അടുത്ത ബന്ധമുണ്ട്. ചോദ്യം ചെയ്യലില്‍ ട്രെയിന്‍ മാര്‍ഗ്ഗം കഞ്ചാവ് കടത്തുന്ന സംഘങ്ങളെക്കുറിച്ച് ചില നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചതായി എക്സൈസ് ഇന്‍സ്പെക്ടര്‍ രാജേഷ് ജോണ്‍ പറഞ്ഞു.
കഞ്ചാവുമായി വരുന്ന വിവരമറിഞ്ഞ് റെയില്‍വേ സ്റ്റേഷനില്‍ പരിശോധന നടത്തുകയായിരുന്ന എക്സൈസുകാരെ കണ്ട് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ബസ്സ്റ്റാന്റ് പരിസരത്ത് വച്ച് പിടികൂടുകയായിരുന്നു.
പ്രിവന്റീവ് ഓഫീസര്‍മാരായ വി.ആര്. രാജേഷ്, എസ്. ജി. സുനില്‍, ഉണ്ണികൃഷ്ണന്, സിഇഒമാരായ ഷിബു ശങ്കര്‍, ഹംസ എ., രാജീവ്കുമാര്‍, ലതീഷ്, മനോജന്, സജിത് എന്നിവരും എക്സൈസ് സംഘത്തിലുണ്ടായിരുന്നു. വടകര എന്‍ഡിപിഎസ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: