തിരുവനന്തപുരം: സംസ്ഥാന ദുരന്ത നിവാരണഅതോറിറ്റിയിലെ അംഗങ്ങള്‍ക്കെതിരെ നരഹത്യയ്‌ക്ക് കേസെടുക്കണമെന്ന് ആര്‍ ഇന്ത്യാ ഫോര്‍വേഡ് ബ്ലോക്ക് സംസ്ഥാന ജനറല്‍സെക്രട്ടറി അഡ്വ വി. റാം മോഹന്‍. ചുഴലിക്കാറ്റുണ്ടാകുമെന്ന് 28 നും 29 നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്കും ചീഫ്‌സെക്രട്ടറിക്കും മറ്റും കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു. ആ മുന്നറിയിപ്പ് ഗൗരവമായി കണ്ട് വേണ്ട സുരക്ഷാ നടപടികളും മറ്റ് മുന്നറിയിപ്പുകളും ജനങ്ങള്‍ക്ക് നല്‍കാതെ അലംഭാവം കാട്ടിയ വകുപ്പിനെതിരെ ശക്തമായ നടപടി കൈക്കൊള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
















