നിലമ്പൂര്‍: ചീങ്കണ്ണിപ്പാലിയിലെ നിയമലംഘനം സാധൂകരിക്കാന്‍ നിലമ്പൂര്‍ എംഎല്‍എ പി.വി അന്‍വര്‍ മുഖ്യമന്ത്രിയെ കൂട്ടു പിടിക്കുന്നു. തടയണ നിര്‍മിച്ചത് ജലക്ഷാമം പരിഹരിക്കാനെന്നാണ് അന്‍വറിന്റെ വിശദീകരണം. മഴവെള്ള സംഭരണി നിര്‍മിക്കണമെന്ന് നിര്‍ദേശിച്ചത് മുഖ്യമന്ത്രിയാണെന്നും അന്‍വര്‍ പറയുന്നു.
പെരിന്തല്‍മണ്ണ സബ്‌കളക്ടര്‍ക്കാണ് അന്‍വര്‍ വിശദീകരണം നല്‍കിയത്. ജലക്ഷാമം പരിഹരിക്കുന്നതിനാണ് തടയണകള്‍ നിര്‍മ്മിച്ചിരിക്കുന്നതെന്നും അതിന് വനഭൂമിയെന്ന ഭേദമില്ലെന്നും അന്‍വര്‍ പറയുന്നു. മുഖ്യമന്ത്രി നിയമസഭയില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും നിയമസഭയിലെ പ്രസംഗത്തിന്റെ പകര്‍പ്പ് സഹിതം നല്‍കിയ മറുപടിയില്‍ ചൂണ്ടിക്കാട്ടുന്നു.
നിയമസഭയിലെ പരിസ്ഥിതി സമിതിയില്‍ അംഗമായ അന്‍വര്‍ നടത്തിയ പരിസ്ഥിതി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വിവാദമായതോടെ തടയണ നിര്‍മ്മാണം സംബന്ധിച്ച് എംഎല്‍എയോട് സ്പീക്കര്‍ വിശദീകരണം തേടിയിരുന്നു. തടയണ നിര്‍മ്മാണം വിവാദമായതോടെ അതിരിക്കുന്ന ഭൂമി രണ്ടം ഭാര്യയുടെ പിതാവിന്റെ പേരിലേക്ക് അന്‍വര്‍ മാറ്റിയിരുന്നു. ഇതേതുടര്‍ന്ന് ഭാര്യാപിതാവില്‍ നിന്നും തഹസില്‍ദാര്‍ വിശദീകരണം തേടിയിട്ടുണ്ട്.
പി.വി അന്‍വറിന്റെ അമ്യൂസ്‌മെന്റ് പാര്‍ക്കിനോട് അനുബന്ധിച്ചാണ് ചീങ്കണ്ണിപ്പാലിയില്‍ അനധികൃത തടയണകള്‍ നിര്‍മ്മിച്ചിരിക്കുന്നതായി കണ്ടെത്തിയത്. വനത്തിലൂടെ ഒഴുകുന്ന അരുവിയില്‍ തടയണ നിര്‍മ്മിച്ചതിനെതിരെ ആദിവാസികളാണ് പട്ടിക ജാതി പട്ടിക വര്‍ഗ ഗോത്ര കമ്മീഷന് പരാതി നല്‍കിയത്. കമ്മീഷന്റെ നിര്‍ദേശക്രപാരം മലപ്പുറം ജില്ലാ കലക്ടര്‍ നടത്തിയ പരിശോധനയിലാണ് അനധികൃത നിര്‍മ്മാണത്തിന്റെ വിവരങ്ങള്‍ പുറത്തുവന്നത്.
















