കോട്ടയം: കര്‍ഷകരെ സംരക്ഷിക്കാന്‍ കുരുമുളകിന്റെ അടിസ്ഥാന ഇറക്കുമതി വില കിലോക്ക് 500 രൂപയായി നിശ്ചയിക്കണമെന്ന സ്‌പൈസസ് ബോര്‍ഡ് ശുപാര്‍ശയ്‌ക്ക് അംഗീകാരം നല്‍കിയ കേന്ദ്ര വാണിജ്യമന്ത്രാലയത്തിന്റെ നടപടിയെ കേരള ഫാര്‍മേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന സമിതി സ്വാഗതം ചെയ്തു.
സാര്‍ക്ക് രാജ്യങ്ങളുമായുള്ള സ്വതന്ത്ര വ്യാപാര കരാറിന്റെ മറവില്‍ ഇറക്കുമതിക്കാര്‍ വന്‍ കൊള്ളയാണ് നടത്തിയിരുന്നതെന്ന് കെയ്ഫ് ചെയര്‍മാന്‍ ജോര്‍ജ് ജെ.മാത്യു അദ്ധ്യക്ഷനായി ചേര്‍ന്ന യോഗം ആരോപിച്ചു.
വൈസ്‌ചെയര്‍മാന്മാരായ വി.വി.അഗസ്റ്റിന്‍, കെ.സി.ഡോമിനിക്, സെക്രട്ടറി ജനറല്‍ ജോണിമാത്യു പൊട്ടംകുളം, ജനറല്‍ സെക്രട്ടറി ജോഷി ജോസഫ് മണ്ണിപ്പറമ്പില്‍, ട്രസ്റ്റി ജോസഫ് മൈക്കിള്‍ കള്ളിവയലില്‍, ട്രഷറര്‍ ടോണി കുരുവിള ആനത്താനം എന്നിവര്‍ സംസാരിച്ചു.
















