സാന്റിയാഗോ ബെര്നാബേ: റയല്‍ മാഡ്രിഡിന്റെ സ്റ്റാര്‍ സ്ട്രൈക്കര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ ചരിത്രം കുറിച്ചു. യുവേഫാ ചാമ്പ്യന്‍ ലീഗ് ഗ്രൂപ്പ് ഘട്ടത്തിലെ ആറ് മത്സരങ്ങളിലും ഗോള്‍ നേടുന്ന താരമെന്ന് നേട്ടം റൊണാള്‍ഡോയ്ക്ക് സ്വന്തം.
ഇവിടെ നടന്ന ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ മത്സരത്തില്‍ ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനെതിരെ ഗോള്‍ നേടിയാണ് റൊണാള്‍ഡോ ഈ നേട്ടം കരസ്ഥമാക്കിയത്. മത്സരത്തില്‍ റയല്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ജയിച്ചുകയറി.
പന്ത്രണ്ടാം മിനിറ്റിലാണ് റൊണാള്‍ഡോ ഗോള്‍ നേടിയത്. ഊ സീസണില്‍ റൊണാള്‍ഡോയുടെ ഒമ്പതാമത്തെ യൂറോപ്യന്‍ ഗോളാണിത്.നേരത്തെ നടന്ന അഞ്ച് ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് മത്സരങ്ങളിലും റൊണാള്‍ഡോ ഗോള്‍ നേടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: