ഇടുക്കി: കൊട്ടാക്കമ്പൂരിലെ ഭൂമിയുടെ പട്ടയം റദ്ദാക്കിയത് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ഇടുക്കി എംപി ജോയിസ് ജോര്‍ജ് ജില്ലാ കളക്ടര്‍ക്ക് അപ്പീല്‍ നല്‍കി.
സബ് കളക്ടറുടെ നടപടി നിയമപരമായി നിലനില്‍ക്കുന്നതല്ലെന്നും 1971ന് മുമ്പ് ആര്‍ക്കും പട്ടയം നല്‍കിയിട്ടില്ലെന്ന വാദം തെറ്റാണെന്നും അപ്പീലില്‍ പറയുന്നു.
ഇന്നലെ ഉച്ചയോടെ തപാലിലാണ് കളക്ടറുടെ ഓഫീസില്‍ ഇത് സംബന്ധിച്ച കത്ത് ലഭിക്കുന്നത്.
അപ്പീല്‍ നേരിട്ട് കണ്ടില്ലെന്നും നിയമപരമായ രീതിയില്‍ തുടര്‍നടപടികള്‍ ഉണ്ടാകുമെന്നും ജില്ലാകളക്ടര്‍ ജി.ആര്‍. ഗോകുല്‍ ജന്മഭൂമിയോട് പറഞ്ഞു.
















