കണ്ണൂര്‍: വനം വകുപ്പ് നിയമനങ്ങളില്‍ സ്പോര്‍ട്സ് ക്വാട്ട വര്‍ധിപ്പിക്കുമെന്ന് മന്ത്രി അഡ്വ.കെ.രാജു. ഇരുപത്തിയഞ്ചായമത് സംസ്ഥാന വനം കായിക മേള ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ സ്പോര്‍ട്സ് കോംപ്ലക്സ് സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ടി.വി രാജേഷ് എംഎല്‍എ അധ്യക്ഷത വഹിച്ചു. മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി, പി.കെ.ശ്രീമതി എംപി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ്, വനംവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.വി.വേണു, ആന്തൂര്‍ നഗരസഭാ അധ്യക്ഷ പി.കെ.ശ്യാമള ടീച്ചര്‍, കൗണ്‍സിലര്‍മാര്‍, വനം വകുപ്പ് ഉദ്യോഗസ്ഥര്‍, പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കായികമേളയോടനുബന്ധിച്ച് വൈകിട്ട് കലാ സന്ധ്യയും അരങ്ങേറി.
ഇന്നലെ മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ 277 പോയന്റോടെ കിഴക്കന്‍ മേഖല മുന്നിട്ടു നില്‍ക്കുകയാണ്. 251 പോയന്റ് നേടിയ നോര്‍ത്തേണ്‍ സര്‍ക്കിള്‍ രണ്ടാം സ്ഥാനത്തും 199 പോയന്റുമായി സൗത്തേണ്‍ സര്‍ക്കിള്‍ മൂന്നാം സ്ഥാനത്തുമാണ്.
കായിക മേള ഇന്ന് സമാപിക്കും. സമാപന സമ്മേളനം വൈകിട്ട് നാലിന് കെഎപി മന്ത്രി രാജു ഉദ്ഘാടനം ചെയ്യും. ആരോഗ്യമന്ത്രി കെ.കെ.ശൈലജ സമ്മാനദാനം നിര്‍വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: