മുണ്ടക്കയം: മുണ്ടക്കയം ഗ്രാമ പഞ്ചായത്തിലെ 21 വാര്‍ഡുകളിലും ലൈഫ് മിഷന്‍ ലിസ്റ്റില്‍ അര്‍ഹതയുള്ളവരെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് നടന്ന കുടില്‍ കെട്ടി പ്രതിഷേധ സമരം പഞ്ചായത്തോഫീസിന് മുന്നില്‍ ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി കെ.പി.സുരേഷ് ഉദ്ഘാടനം ചെയ്തു. ഇരു മുന്നണികളും പരസ്പര ധാരണയോടെയുള്ള അഴിമതിയാണ് പഞ്ചായത്തില്‍ നടത്തുന്നതെന്ന് അദ്ദോഹം ആരോപിച്ചു.
സംസ്ഥാനത്താകെ ഇരുമുന്നണികളും ഒരുമിച്ച് നിന്ന് പാവപ്പെട്ടവര്‍ക്കായുള്ള ക്ഷേമ പദ്ധതികള്‍ അട്ടിമറിക്കുകയാണ്. അര്‍ഹരെ ഒഴിവാക്കിയ നടപടി വിജിലന്‍സ് അന്വേഷിക്കണമെന്നും കെ.പി.സുരേഷ് ആവശ്യപ്പെട്ടു.
പൈങ്ങണ എസ്എന്‍ഡിപി ഗുരുമന്ദിരം ജംഗ്ഷനില്‍ നിന്ന് കുടില്‍ തയ്യാറാക്കി ടൗണ്‍ ചുറ്റി പ്രകടനവുമായി പഞ്ചായത്തോഫീസിന് മുന്നില്‍ എത്തിയ ബിജെപി പ്രവര്‍ത്തകരെ പഞ്ചായത്തോഫീസ് പടിക്കല്‍ പൊലീസ് തടഞ്ഞു. പ്രതിഷേധ യോഗത്തില്‍ ബിജെപി പഞ്ചായത്ത് ജനറല്‍ സെക്രട്ടറി പി. പ്രദീപ് കുമാര്‍ അദ്ധ്യക്ഷനായി. സ്റ്റേറ്റ് കൗണ്‍സില്‍ അംഗം അഡ്വ.കെ.പി സനല്‍കുമാര്‍, നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ആര്‍.ജയകുമാര്‍, ജനറല്‍ സെക്രട്ടറി കെ.ബി. മധു, മഹിളാ മോര്‍ച്ചാ ജില്ലാ വൈസ് പ്രസിഡന്റ് ഷിബാ രാജു, മഹിളാ മോര്‍ച്ചാ ജില്ലാ നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് സുമാ രവി തുടങ്ങിയവര്‍ സംസാരിച്ചു.
















