കണ്ണൂര്‍: ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെ പേരില്‍ കോളേജ് മാഗസിനില്‍ അശ്ലീലവും ദേശദ്രോഹ പരാമര്‍ശങ്ങളും അടിച്ചുവിടുന്ന എസ്എഫ്‌ഐയുടെ ദേശദ്രോഹ നിലപാടുകള്‍ക്കെതിരെയുള്ള തിരിച്ചടിയാണ് ഈ വിധിയെന്ന് എബിവിപി പ്രസ്താവനയില്‍ പറഞ്ഞു. ഇതിനു മുമ്പും മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിയിട്ടും പോലീസ് കേസില്‍ പ്രതികളായ മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ എസ്എഫ്‌ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യാന്‍ തയ്യാറാകാത്തത് രാഷ്‌ട്രീയ പ്രേരിതമായാണ്. മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഹൈക്കോടതി തളളിയ സാഹചര്യത്തില്‍ പോലീസ് അനാസ്ഥ അവസാനിപ്പിച്ച് പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് എബിവിപി കണ്ണൂര്‍ ജില്ലാ കണ്‍വീനര്‍ പി.പി.പ്രിജു ആവശ്യപ്പെട്ടു.
















