തേഞ്ഞിപ്പലം: അഞ്ച് ദിനരാത്രങ്ങള്‍ തേഞ്ഞിപ്പലത്തെ കലയുടെ കൊടുമുടിയിലേക്കുയര്‍ത്തിയ ജില്ലാ കലോത്സവത്തിന് ഇന്ന് കൊടിയിറങ്ങും.
8000ത്തോളം പ്രതിഭകള്‍ മാറ്റുരച്ച വേദികളില്‍ ഇന്ന് തിരശ്ശീല വീഴാനിരിക്കെ മലപ്പുറം ഉപജില്ല കീരിടം ഉറപ്പിച്ചു കഴിഞ്ഞു. 586 പോയിന്റുകള്‍ നേടിയ മലപ്പുറത്തിന് തൊട്ടുപിന്നിലായി വേങ്ങരയുമുണ്ട്. കലാപ്രതിഭകളുടെ പ്രകടനങ്ങള്‍ക്ക് സാക്ഷിയായത് യൂണിവേഴ്സിറ്റി ക്യാമ്പസിനുള്ളിലെ മരങ്ങള്‍ മാത്രമാണെന്ന ആരോപണം ശക്തമാണ്.
ജനപങ്കാളിത്തം ഏറ്റവും കുറഞ്ഞ കലോത്സവങ്ങളിലൊന്നായിരിക്കും ഇത്. അദ്ധ്യാപക സംഘടനകളുടെ മത്സരബുദ്ധി കലോത്സവത്തെ പ്രതികൂലമായി ബാധിച്ചുയെന്നാണ് മേള കാണാനെത്തിയ മിക്കവരും പറയുന്നത്. ഉച്ചഭക്ഷണം വൈകിട്ട് നാലുമണി വരെയായിട്ടും കൊടുത്ത് തീര്‍ക്കാനാകാത്തതും, പരിപാടികള്‍ സമയബന്ധിതമായി തുടങ്ങാനാകാത്തതും ആദ്യദിവസം മുതലുള്ള പോരായ്മയാണ്. പക്ഷേ അടുത്ത ദിവസം അത് പരിഹരിക്കാനുള്ള ഒരു നടപടിയും സംഘാടകരുടെ ഭാഗത്ത് നിന്നുണ്ടായില്ല.
വിവിധ വേദികളിലായി ഇന്നലെ മോഹിനിയാട്ടം, നാടകം, മാപ്പിളപ്പാട്ട്, ദഫ്മുട്ട്, കേരളനടനം, നാടോടിനൃത്തം, സംഘനൃത്തം, കോല്‍ക്കളി, സംസ്കൃതപ്രഭാഷണം, സംസ്കൃത നാടകം, ഗിറ്റാര്‍, വയലില്‍, വൃന്ദവാദ്യം, ദേശഭക്തിഗാനം, സംഘഗാനം, അറബിപദ്യം, ഉറുദുപദ്യം, ഉറുദുസംഘഗാനം, അറബിക് പദ്യം, അറബിക് പ്രഭാഷണം, അഷ്ടപദി, ഗാനാലാപനം, പദ്യം ചൊല്ലല്‍, ചമ്പുപ്രഭാഷണം, സംസ്കൃത പ്രസംഗം എന്നിവ നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: