വാളയാര്‍: ജില്ലയിലെ അണക്കെട്ടുകളില്‍ മുങ്ങി മരണങ്ങള് തുടര്‍ക്കഥയാവുമ്പോഴും അണക്കെട്ടുകളില്‍ സന്ദര്‍ശകര്‍ക്കുള്ള സുരക്ഷാ സംവിധാനം കടലാസിലൊതുങ്ങുന്നു. കഴിഞ്ഞ 2 വര്‍ഷത്തിനിടെ വാളയാര്‍, മലമ്പുഴ അണക്കെട്ടുകളില്‍ മാത്രം മുങ്ങികുളിക്കാനിറങ്ങിയവരില് മരിച്ചവര്‍ പത്തോളം പേരാണ്.
ഇതില്‍ കൂടുതലും വാളയാര്‍ അണക്കെട്ടിലാണെന്നതാണ് പരിതാപകരം. കഴിഞ്ഞ 2 വര്‍ഷത്തിനിടെ വാളയാര്‍ അണക്കെട്ടില്‍ മരിച്ച 7 പേരും തമിഴ്നാട് സ്വദേശകളും കോളേജ് വിദ്യാര്‍ത്ഥികളുമാണ്. ഇത്രയേറെ മുങ്ങി മരണങ്ങള് നടന്നിട്ടും വാളയാര്‍ അണക്കെട്ടുകളില്‍ അപകട മുന്നറിയിപ്പുള്‍പ്പടെയുള്ള സുരക്ഷാ സംവിധാനം നടപ്പാക്കുന്നതിനെതിരെ ഭരണകൂടത്തിന് നിസ്സംഗതയാണ്.
അതിര്‍ത്തി പാലത്തിന് സമീപത്തെ ചായക്കടകള്‍ക്കു സമീപത്തുകൂടെയിറങ്ങുന്ന ഭാഗത്തെ സ്ഥാപിച്ച മുന്നറിയിപ്പു ബോര്‍ഡ് എഴുത്തുകള്‍ മാഞ്ഞുപോയിട്ട് വര്‍ഷങ്ങളായി. ഇങ്ങനെയൊരു ബോര്‍ഡുള്ളതുപോലും പലര്‍ക്കുമറിയാത്ത സ്ഥിതിയാണ്. എന്നാല്‍ അണക്കെട്ടിലേക്കിറങ്ങുന്നവരാണ് മുങ്ങിക്കുളിക്കുന്നവരില്‍ അധികവും. പുറത്തുകാണുമ്പോള്‍ അണക്കെട്ട ശാന്തമായൊഴുകുന്നുവെന്നു തോന്നുമ്പോഴും വെള്ളത്തിനിടയില്‍ നിറയെ കുഴികളാണ്.
മരണച്ചുഴികള് രൂപപ്പെട്ടിരിക്കുകയാണ്. വളരെ താഴ്ചയുള്ള ഇത്തരം കുഴികളാണ് പലപ്പോഴും കുളിക്കാനിറങ്ങുന്നവരുടെ ജീവനെടുക്കുന്നതെന്നാണ് അഗ്നിശമനസുരക്ഷാസേന ഉദ്യോഗസ്ഥരുള്‍പ്പടെയുള്ളവരുടെ സാക്ഷ്യം. അണക്കെട്ടിനു സമീപത്തുള്ളവര്‍ അപകടത്തിന്റെ ആഴമറിഞ്ഞാണ് വെള്ളത്തിലിറക്കുമെന്നതിനാല്‍ ഇതറിയാതെയെന്ന അയല്‍നാടുകളില്‍ നിന്നുള്ളവരാണ് അണക്കെട്ടില്‍ മുങ്ങിമരണത്തിന് കീഴടങ്ങുന്നത്.
കഴിഞ്ഞ നവംബര്‍ 19 നാണ് അവസാനമായി വാളയാര്‍ അണക്കെട്ടില്‍ മുങ്ങി മരണം നടന്നത്. കോയമ്പത്തൂരിലെ ഒരു സ്വകാര്യ കോളേജിലെ 2 വിദ്യാര്‍ത്ഥികളുടെ ജീവനാണ് അന്ന് അണക്കെട്ടുകളിലെ മരണച്ചുഴികള് കവര്‍ന്നെടുത്തത്. കൂടെയുണ്ടായിരുന്ന മറ്റൊരു വിദ്യാര്‍ത്ഥിയെ രക്ഷാപ്രവര്‍ത്തകര്‍ സന്ദര്‍ഭോചിതമായ ഇടപെടലിലൂടെ ജീവിതത്തിലേക്ക് തിരിച്ചുവന്നു. ഇതിനു മുമ്പ് 2016 ഏപ്രില്‍, മെയ്, ഒക്ടോബര്‍ മാസങ്ങളായി ഓരോ വിദ്യാര്‍ത്ഥി വീതമാണ് അണക്കെട്ടില്‍ മരിച്ചത്.
സെപ്തംബര്‍ മാസത്തിലാണ് മലമ്പുഴ അണക്കെട്ടിലെ കവയില്‍ ഒരു യുവാവ് മുങ്ങി മരിച്ചത്. നിലവില്‍ അണക്കെട്ടുകളുടെ അപകടസാധ്യതകളെപ്പറ്റിയോ മരണച്ചുഴികളെപ്പറ്റിയോ സന്ദര്‍ശകര്‍ക്ക് ഒരു വിവരവും ലഭിക്കാറില്ല. കനത്ത മഴയെത്തുടര്‍ന്ന് നീരൊഴുക്ക് വര്‍ദ്ധിച്ചാലും പലരും നിയന്ത്രണം മറികടന്നാണ് പുഴയിലിറങ്ങുന്നത്. നീരൊഴുക്കില്ലായ്മയും തെളിഞ്ഞ വെള്ളവുമാണെങ്കിലും മിക്കയിടത്തും പതിവായിരിക്കുന്നത് അപകടങ്ങളാണ്.
അണക്കെട്ടുകളിലേക്കിറങ്ങി മരിച്ചവരുടെ എണ്ണവും നിയന്ത്രണാ നിര്‍ദ്ദേശങ്ങളും ഫലകത്തില്‍രേഖപ്പെടുത്തണമെന്ന ആവശ്യമെല്ലാം ജലരേഖയാവുകയാണ്. അണക്കെട്ടുകളില്‍ കുളിക്കാനിറങ്ങുന്നുവരില് മുങ്ങി മരണം തുടര്‍ക്കഥയാവുമ്പോഴും സൂചനാ ബോര്‍ഡുകളുള്‍പ്പടെയുള്ള സുരക്ഷാ സംവിധാനങ്ങള്‍ കടലാസിലൊതുങ്ങുന്നതിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: