കണ്ണൂര്‍: മിലിട്ടറി പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ അംഗങ്ങളുടെ ജനറല്‍ബോഡി യോഗവും കുടുംബസംഗമവും നാളെ നടക്കുമെന്ന് അസോസിയേഷന്‍ ഭാരവഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 10 മണിക്ക് ജവഹര്‍ ലൈബ്രറി ഹാളില്‍ റിട്ട.ലെഫ്റ്റനന്റ് ജനറല്‍ വിനോദ് നായനാര്‍ സംഗമം ഉദ്ഘാടനം ചെയ്യും. വാര്‍ത്താ സമ്മേളനത്തില്‍ സി.വി.നാരായണന്‍, എം.വാസു, എം.സുകുമാരന്‍, എന്‍.കെ.രാഘവന്‍, എം.ചന്ദ്രന്‍ നമ്പ്യാര്‍ എന്നിവര്‍ പങ്കെടുത്തു.
















