മുംബൈ: ആര്‍ബിഐ പുതിയ വായ്പ്പാ നയം പ്രഖ്യാപിച്ചു.റിപ്പോ( ബാങ്കുകള്‍ക്ക് ആര്‍ബിഐ നല്കുന്ന വായ്പ്പകളുടെ പലിശ) നിരക്കില്‍ മാറ്റമില്ല, ആറു ശതമാനമായി തുടരും. വരുന്ന രണ്ടു മാസം നാണയപ്പെരുപ്പം 4.7 ശതമാനമായി ഉയര്‍ന്നേക്കാമെന്ന് സൂചിപ്പിക്കുന്നു. എണ്ണവിലയും പച്ചക്കറി വിലയും നേരിയ തോതില്‍ കൂടിയാണ് ഇതിന് കാരണം.
ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോല്‍സാഹിപ്പിക്കാന്‍ ഡെബിറ്റ് കാര്‍ഡുകള്‍ വഴിയുള്ള പണമിടപാടുകളുടെ നിരക്ക് യുക്തിസഹമാക്കും. കാര്ഡിടപാടുകളുടെ നിരക്ക് കുറയ്ക്കുന്നത് ജനങ്ങള്‍ക്ക് വലിയ ആശ്വാസമാകും. കാര്‍ഷിക വായ്പ്പകളുടെ എഴുതിത്തള്ളലും ഇന്ധന തീരുവയും ജിഎസ്ടി നിരക്കുകളും കുറച്ചതും സാമ്പത്തിക വരുമാനം കുറയ്ക്കും. വാര്‍ത്താ സമ്മേളനത്തില്‍ ആബിഐ ഗവര്‍ണ്ണര്‍ ഊര്‍ജ്ജിത് പട്ടേല്‍ പറഞ്ഞു.
പൊതു മേഖലാ ബാങ്കുകള്‍ക്ക് കൂടുതല്‍ മൂലധനം ലസ്യമാക്കാന് 2.11 ലക്ഷം കോടി കടപ്പത്രങ്ങളിലൂടെ സംഭരിക്കാനുള്ള നടപടികള്‍ നടന്നുവരികയാണ്. അദ്ദേഹം പറഞ്ഞു.
വായ്പ്പകള്‍ നല്കുന്നതില് കഴിഞ്ഞ മാസങ്ങളില്‍ വര്‍ദ്ധന ഉണ്ടായിട്ടുണ്ട്. വര്‍ഷത്തിന്റെ നാലാം പാദത്തോടെ റിയല്‍ എസ്റ്റേറ്റ്, അടിസ്ഥാന മേഖല തുടങ്ങിയ രംഗങ്ങളില്‍ മാറ്റം വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: