നടന വൈഭവത്തില്‍ പ്രിജുന്‍
തിരുവനന്തപുരം: കേരള നടനത്തില്‍ ഒന്നാംസ്ഥാനം നേടിയ പ്രിജുന്‍ ജനിച്ച നാള്‍മുതല്‍ കേള്‍ക്കുന്നത് ചിലങ്കയുടെ താളമാണ്. കാണുന്നത് നൃത്തഭാവങ്ങളാണ്. പിച്ചവച്ചതു മുതല്‍ തുടങ്ങിയതാണ് നൃത്തപഠനം. നൃത്താധ്യാപകരായ പത്മകുമാറിന്റെയും ഷീജയുടെയും മകനായ പ്രിജുന്‍ എസ്. പപ്പന് നൃത്തം ജീവതാളമാണ്. കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ കുച്ചുപ്പുടി, ഭരതനാട്യം, നാടോടി നൃത്തം തുടങ്ങിവയിലെല്ലാം കലോത്സവത്തിന് ഒന്നാംസ്ഥാനമാണ്. കഴിഞ്ഞ സംസ്ഥാനകലോത്സവത്തില്‍ ഹൈസ്‌കൂള്‍വിഭാഗത്തില്‍ കേരളനടനത്തിന് ഒന്നാം സ്ഥാനവും കുച്ചുപ്പുടിക്കും ഭരതനാട്യത്തിനും എ ഗ്രേഡും ലഭിച്ചിരുന്നു. ഇത്തവണയും കുച്ചുപ്പുടിയും ഭരതനാട്യത്തിലും പ്രിജുന്‍ മാറ്റുരയ്‌ക്കുന്നുണ്ട്.
















