തിരുവനന്തപുരം: ഹൈസ്‌കൂള്‍ വിഭാഗം വെസ്റ്റേണ്‍വയലിനില്‍ മൂന്നാംവര്‍ഷവും വിജയം ആഭയ്‌ക്കു തന്നെ. ഏഴുവര്‍ഷമായി പി.ചിദംബരനാഥിന്റെ കീഴിലാണ് പരിശീലനം. സിംഫണി ഓഫ് മൊസാട്ടിന്റെ 25-ാമത്തെ നോട്ടുകള്‍ അനായാസമാണ് വയലിനില്‍ നിന്ന് ഉയര്‍ന്നത്. ഫിംഗര്‍ പ്രിന്റ് ബ്യൂറോയിലെ ഉദ്യോഗസ്ഥനായ അരവിന്ദിന്റെയും പോലീസ് ഓഫീസ് സൂപ്രണ്ടായ മഞ്ജുവിന്റെയും മകളായ ആഭ കോട്ടണ്‍ഹില്‍ സ്‌കൂളിലെ പത്താംക്ലാസ്സ് വിദ്യാര്‍ഥിനിയാണ്.
















