തിരുവനന്തപുരം: മൂന്നുവര്‍ഷമായി യുപി വിഭാഗം ഒട്ടന്‍തുള്ളലില്‍ നിരഞ്ജന മത്സരിക്കുന്നു. രണ്ടുതവണയും ഓരോ മാര്‍ക്ക് വ്യത്യാസത്തില്‍ സബ്ജില്ലയില്‍ ഒന്നാംസ്ഥാനം നഷ്ടപ്പെട്ടു. ഇത്തവണ ‘കിരാതം’ തുള്ളല്‍ നിരഞ്ജനയെ ജില്ലാമത്സരത്തിലും ഒന്നാംസ്ഥാനത്തെത്തിച്ചു. വെള്ളനാട് ഗവ. മോഡല്‍ എച്ച്എസ്എസിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയാണ് നിരഞ്ജന. നീരാഴിത്തലയ്‌ക്കല്‍ ശരീജ വിലാസത്തില്‍ സുരേഷ്‌കുമാറിന്റെയും ശരീജയുടെയും മകളാണ്. വെള്ളനാട് അരുണ്‍കുമാറാണ് നിരഞ്ജനയുടെ ഗുരു.
















