വില്ലിങ്ങ്ടണ്‍: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ വിന്‍ഡീസ് ക്യാപ്റ്റന്‍ ജേസണ്‍ ഹോള്‍ഡര്‍ കളിക്കില്ല. ആദ്യ ടെസ്റ്റില്‍ വിന്‍ഡീസ് ടീം നിശ്ചിത സമയത്ത് ഒാവറുകള്‍ പൂര്‍ത്തിയാക്കാത്തതിനെ തുടര്‍ന്ന് ഹോള്‍ഡറെ ഒരു മത്സരത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു.
ഹോള്‍ഡറുടെ മത്സരത്തുകയുടെ അറുപത് ശതമാനവും ടീമംഗങ്ങളുടെ മത്സരത്തുകയുടെ മുപ്പത് ശതമാനവും പിഴയായി ഈടാക്കുമെന്നും ഇന്റര്‍ നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ അറിയിച്ചു.
പന്ത്രണ്ട് മാസത്തിനുളളില്‍ രണ്ട് തവണ ഈ കുറ്റം ചെയ്തതിനാലാണ് ഹോള്‍ഡറെ ഒരു മത്സരത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത്. ഏപ്രിലില്‍ പാക്കിസ്ഥാനെതിരെ ജമൈക്കയില്‍ അരങ്ങേറിയ ടെസ്റ്റിലും ഹോള്‍ഡര്‍ ഇതേ കുറ്റും ചെയ്തിരുന്നു.
ആദ്യ ടെസ്റ്റില്‍ വിന്‍ഡീസ് ഇന്നിങ്ങ്സിനും 67 റണ്‍സിനും ന്യൂസിലന്‍ഡിനോട് തോറ്റു. രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റ് ശനിയാഴ്ച ഹാമില്‍ട്ടണില്‍ ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: