തൃശൂര്‍: പട്ടിന്റെ ലോകത്ത് വിസ്മയങ്ങള്‍ നെയ്തൊരുക്കിയ കല്യാണ്‍ സില്‍ക്സ് മംഗല്യപട്ടില്‍ ഒരു വിപ്ലവത്തിനുകൂടി തുടക്കം കുറിക്കുന്നു. ഈ വിവാഹ സീസണ് അവിസ്മരണീയമാക്കുവാന്‍ ഇന്ത്യയിലെ തന്നെ ഏറ്റവും ഫാഷനബിളായ ബ്രൈഡല്‍ സില്‍ക്കാണ് മെട്രോ ബ്രൈഡ് എന്ന പേരില്‍ വിപണിയിലെത്തയിരിക്കുന്നത്.
എ-ഗ്രേഡ് പ്ലസ് എന്ന പ്രത്യേക നൂലിഴകളോടെയാണ് ഈ ശ്രേണി നിര്‍മ്മിച്ചിരിക്കുന്നത്. സാധാരണ പട്ടുസാരികളുടെ നിര്‍മ്മാണം ശരാശരി 45 ദിവസം കൊണ്ടാണ് പൂര്‍ത്തിയാക്കുക. എന്നാല്‍ 65 ദിവസമാണ് ഓരോ മെട്രോ ൈബ്രഡ് സാരിയുടെയും നിര്‍മാണത്തിനായി കല്യാണ്‍ സില്‍ക്സിന്റെ നെയ്ത്തുകാര്‍ ചെലവഴിക്കുന്നത്. വര്‍ണ്ണങ്ങളുടെ കാര്യത്തിലും ഒട്ടേറെ വ്യത്യസ്തത പുലര്‍ത്തുന്നുണ്ട് ഈ ബ്രൈഡല്‍ സാരി സീരീസ്. ആയിരക്കണക്കിന് പുതിയ വര്‍ണ്ണങ്ങള്‍ക്കു പുറമെ ഒട്ടനവധി കളര്‍ ബ്ലന്ഡുകളും മെട്രോ ബ്രൈഡിലൂടെ കല്യാണ്‍ സില്‍ക്സ് പട്ടിന്റെ ലോകത്തിന് പരിചയപ്പെടുത്തുന്നുണ്ടെന്ന് കല്യാണ്‍ സില്‍ക്സിന്റെ സിഎംഡി ടി.എസ്. പട്ടാഭിരാമന് പറഞ്ഞു.
ഓരോ ആഴ്ചയിലും കല്യാണ്‍ സില്‍ക്സിന്റെ സ്വന്തം തറികളില്‍ നിന്ന് മെട്രോ ബ്രൈഡിന്റെ പുതിയ ഡിസൈനുകള്‍ വില്‍പ്പനക്കായി ഷോറൂമുകളിലെത്തും. നിലവില്‍ ലഭ്യമായ രണ്ട് ലക്ഷത്തിലേറെ ഡിസൈനുകള്‍ക്ക് പുറമെയാണ് ഇത്. 3000 രൂപ മുതല്‍ 1 ലക്ഷം രൂപവരെയാണ് മെട്രോ ബ്രൈഡ് ശ്രേണിയിലെ സാരികളുടെ വില.
പ്രതികരിക്കാൻ ഇവിടെ എഴുതുക: