കൊച്ചി: ഇരുപത്തിയൊന്നാമത് കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവ വേദിയില്‍ വിദ്യാര്‍ത്ഥികളുടെ സംവാദം ഏറെ ശ്രദ്ധേയമായി. വിശ്വ സംവാദ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ പ്രൊഫ. തുറവൂര്‍ വിശ്വംഭരന് സംവാദ മത്സരമാണ് ഏവരുടെയും മനസ്സിനെ കീഴടക്കിയത്. ദേശീയത, സാംസ്കാരികം, ഭരണഘടനാതലം എന്നീ വിഷയങ്ങളിലായിരുന്നു സംവാദം. യോജിച്ചും വിയോജിച്ചും പങ്കെടുത്ത പാലക്കാട് വിക്ടോറിയ കോളേജിലെ മംമ്തയും അലക്സും ഒന്നാം സമ്മാനമായ 10000 രൂപയും പുസ്തകങ്ങളും നേടി. എറണാകുളം അമൃത ആര്‍ട്ട്സ് ആന്റ് സയന്‍സിലെ ഗായത്രിയും ഷോണയും ചേര്‍ന്ന ടീം രണ്ടാം സമ്മാനമായ 5000 രൂപയും കരസ്ഥമാക്കി. എറണാകുളം ലോ കോളേജിലെ അയ്യപ്പദാസ്, സതീശന് ടീമും മഹാരാജാസിലെ ശ്രാവണ്‍, അടോണി.ടി.ജോണ്‍ ടീമും 3000 രൂപയും പുസ്തകങ്ങളും നേടി. പ്രൊഫ.തുറവൂര്‍ വിശ്വംഭരന്റെ ഭാര്യ കാഞ്ചന വിശ്വംഭരന് സംവാദം ഉദ്ഘാടനം ചെയ്തു. അമൃത സ്കൂള്‍ ഓഫ് ആര്‍ട്സ് ആന്റ് സയന്‍സസ് ഡയറക്ടര്‍ ഡോ.യു.കൃഷ്ണകുമാര്‍ അദ്ധ്യക്ഷനായി. പത്രപ്രവര്ത്തകന് കുമാര്‍ ചെല്ലപ്പന് മോഡറേറ്ററായി. തിരക്കഥാകൃത്ത് ശ്രീകുമാര്‍ അരൂക്കുറ്റി, ചലച്ചിത്ര സംവിധായകന് സുകേഷ് ഷേണായ്, വിശ്വസംവാദ കേന്ദ്രം കോ-ഓര്‍ഡിനേറ്റര്‍ എം.സുഭാഷ് കൃഷ്ണന്, പുസ്തകോത്സവ സമിതി ട്രസ്റ്റ് സെക്രട്ടറി കെ.രാധാകൃഷ്ണന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: