നെടുമങ്ങാട്: പുരാതനമായ ആനാട് ശ്രീ ചാമുണ്ഡേശ്വരി ദേവീക്ഷേത്രത്തില്‍ അഷ്ടമംഗല ദേവപ്രശ്‌നവിധിപ്രകാരം ഷഢാധാര പ്രതിഷ്ഠയോടെ പൂര്‍ണമായും കൃഷ്ണശിലകള്‍ ഉപയോഗിച്ച് പുനരുദ്ധരിക്കുന്ന മഹാക്ഷേത്രത്തിന്റെ ഭിത്തിപണികള്‍ക്ക് സമാപനമായി. കുളത്തൂര്‍ മഹേന്ദ്രകുമാറിന്റെ നേതൃത്വത്തില്‍ നടന്ന ദേവപ്രശ്‌നത്തെ തുടര്‍ന്നാണ് ക്ഷേത്ര പുനുരദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. പരമ്പരാഗത ക്ഷേത്ര നിര്‍മ്മാണ ശില്പികളായ തമിഴ്‌നാട് പി.കെ. പിച്ചൈ ആചാരിയുടെയും പി. രാംകുമാറിന്റെയും നേതൃത്വത്തില്‍ സേലത്തുകൊത്തുപണികള്‍ പൂര്‍ത്തീകരിച്ച ഒന്‍പതു ടണ്‍ കൃഷ്ണശിലകള്‍ ഉപയോഗിച്ചാണ് ഭിത്തിപണികള്‍ പൂര്‍ത്തീകരിച്ചത്. പൂര്‍ണമായും തടിയും ചെമ്പു തകിടുകളും ഉപയോഗിച്ചുള്ള മേല്‍ക്കൂരയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ച് 2019ല്‍ പുനഃപ്രതിഷ് േനടത്തുന്നതിനുള്ള തീവ്രശ്രമത്തിലാണ് ക്ഷേത്ര കമ്മറ്റി. ചാമുണ്ഡേശ്വരി ദേവിക്ക് പുറമെ ഗണപതി, യോഗീശ്വരന്‍, മന്ത്രമൂര്‍ത്തി, നാഗദൈവങ്ങള്‍, തമ്പുരാന്‍, യക്ഷിയമ്മ എന്നീ ഉപദേവതകളും ഇവിടുത്തെ ആരാധനാമൂര്‍ത്തികളാണ്.
















