ഡോക്ടറല്‍ പ്രോഗ്രാമിന് സമാനമായ ഫെലോ പ്രോഗ്രാം ഇന്‍ മാനേജ്മെന്റ് (FPM) പഠിക്കാന്‍ കോഴിക്കോട്, ഇന്‍ഡോര്‍ എന്നിവിടങ്ങളിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റില്‍ അവസരം. പഠന കാലയളവില്‍ ഫെലോഷിപ്പ്/ സ്റ്റൈപ്പന്റ് ലഭിക്കും. ഈ രണ്ട് സ്ഥാപനങ്ങളിലും FPM പ്രവേശനത്തിന് ഇപ്പോള്‍ അപേക്ഷകള്‍ ക്ഷണിച്ചിട്ടുണ്ട്.
ഐഐഎം കോഴിക്കോട്: ഇവിടെ എഫ്പിഎം ഫുള്‍ടൈം റസിഡന്‍ഷ്യല്‍ പ്രോഗ്രാമില്‍ ഇക്കണോമിക്സ്, ഫിനാന്‍സ് അക്കൗണ്ടിംഗ് ആന്‍ഡ് കണ്ട്രോള്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആന്‍ഡ് സിസ്റ്റംസ്, മാര്‍ക്കറ്റിംഗ്, ഓര്‍ഗനൈസേഷണല്‍ ബിഹേവിയര്‍ ആന്‍ഡ് ഹ്യൂമെന്‍ റിസോഴ്സസ്, ക്വാണ്ടിറ്റേറ്റീവ് മെത്തേഡ്സ് ആന്റ് ഓപ്പറേഷന്‍സ് മാനേജ്മെന്റ്, സ്ട്രാറ്റജിക് മാനേജ്മെന്റ് എന്നിവ സ്പെഷ്യലൈസേഷനുകളാണ് താല്പര്യമുള്ളവ തെരഞ്ഞെടുത്ത് പഠിക്കാം.
ഇനി പറയുന്ന യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഏതെങ്കിലും ഡിസിപ്ലിനില്‍ 55 % മാര്‍ക്കില്‍/തത്തുല്യ സിജിപിഎയില്‍ കുറയാത്ത എംഎ/എംഎസ്സി/എംകോം/എംബിഎ/എംസിഎ/എംടെക് മുതലായ പോസ്റ്റ് ഗ്രാഡുവേറ്റ് ബിരുദം അല്ലെങ്കില്‍ 50 % മാര്‍ക്കില്‍ കുറയാതെ സിഎ/സിഎംഎ/സിഎസ് യോഗ്യത അല്ലെങ്കില്‍ 55 % മാര്‍ക്കില്‍/തത്തുല്യ സിജിപിഎയില്‍ കുറയാതെ എംബിബിഎസ്/എല്‍എല്‍ബി ബിരുദം അല്ലെങ്കില്‍ 60 % മാര്‍ക്കില്‍/തത്തുല്യ സിജിപിഎയില്‍ കുറയാതെ ബിഇ/ബിടെക് ബിരുദം വേണം. എസ്സി/എസ്ടി/ഒബിസി-എന്‍സിഎല്‍/പിഡബ്ല്യുഡി വിഭാഗക്കാര്‍ക്ക് യോഗ്യതാപരീക്ഷയില്‍ 5 % മാര്‍ക്കിളവ് ലഭിക്കും. ഫൈനല്‍ യോഗ്യതാ പരീക്ഷയെഴുതുന്നവര്‍ക്കും അപേക്ഷിക്കാം. 2018 ജൂണ്‍ 30 നകം യോഗ്യതാപരീക്ഷ പാസാകണം.
ഇതിനു പുറമെ ഐഐഎം-സിഎടി/ജിഎംഎടി/ജിആര്‍ഇ/യുജിസി നെറ്റ്-ജെആര്‍എഫ്/ഗേറ്റ് എന്നിവയിലൊന്നില്‍ പ്രാബല്യത്തിലുള്ള സ്കോര്‍ നേടിയിരിക്കണം. ഐഐഎമ്മില്നിന്നും രണ്ടുവര്‍ഷത്തെ പിജിഡിഎം യോഗ്യത നേടിയിട്ടുള്ളവരെ ഈ ക്വാളിഫൈയിങ് ടെസ്റ്റില്‍നിന്നും ഒഴിവാക്കിയിട്ടുണ്ട്.
ഒരാള്‍ക്ക് രണ്ട് സ്പെഷ്യലൈസേഷനുകള്‍ക്ക് അപേക്ഷിക്കാം. അപേക്ഷാഫീസ് 500 രൂപ. അപേക്ഷ ഓണ്‍ലൈനായി ജനുവരി 22 വരെ www.iimk.ac.in/fpm എന്ന വെബ്സൈറ്റിലൂടെ സമര്‍പ്പിക്കാവുന്നതാണ്. ഇതിനുള്ള നിര്‍ദ്ദേശങ്ങള്‍ വെബ്സൈറ്റിലുണ്ട്.
അപേക്ഷകരുടെ ഷോര്‍ട്ട് ലിസ്റ്റ് തയ്യാറാക്കി ഇന്റര്‍വ്യൂ/ടെസ്റ്റ് നടത്തിയാണ് ഫൈനല്‍ സെലക്ഷന്. പഠിതാക്കള്‍ക്ക് ആദ്യത്തെ രണ്ടുവര്‍ഷം പ്രതിമാസം 27000 രൂപ വീതവും തുടര്‍ന്ന് 29700 മുതല്‍ 33000 രൂപവരെയും ഫെേലാഷിപ്പ്/സ്റ്റൈപ്പന്റായി ലഭിക്കും. വിലാസം: Indian Institute of Management, IIMK Campus PO, Kozhikode-673570. ഫോണ്‍: 0495-2809380. ഇ-മെയില്‍: [email protected] വെബ്സൈറ്റ്: www.iimk.ac.in/fpm.
ഐഐഎം ഇന്‍ഡോര്‍: ഇവിടെ എഫ്പിഎമ്മിന് ഫിനാന്‍സ് ആന്‍ഡ് അക്കൗണ്ടിംഗ്, ഇക്കണോമിക്സ്, മാര്‍ക്കറ്റിംഗ് മാനേജ്മെന്റ്, ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ്, ഓര്‍ഗനൈസേഷണല്‍ ബിഹേവിയര്‍ ആന്‍ഡ് ഹ്യൂമന്‍ റിസോഴ്സസ് മാനേജ്മെന്റ്, സ്ട്രാറ്റജിക് മാനേജ്മെന്റ് മുതലായവ സ്പെഷ്യലൈസേഷനുകളാണ്. താല്പര്യം അനുസരിച്ച് ഒരെണ്ണം സ്പെഷ്യലൈസ് ചെയ്ത് പഠിക്കാം. ആകെ 30 സീറ്റുകള്‍.
പഠിതാക്കള്‍ക്ക് ഇനി പറയുന്ന ആനുകൂല്യങ്ങള്‍ ലഭിക്കും. പ്രതിമാസ സ്റ്റൈപ്പന്റ് 27000 രൂപ മുതല്‍ 33000 രൂപ വരെ. ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് ഗ്രാന്റ് 2 ലക്ഷം രൂപ. കണ്ടിജന്‍സി ഗ്രാന്റ്- ഒരു ലക്ഷം രൂപ. ബോര്‍ഡിംഗ്, ലോഡ്ജിംഗ് സൗജന്യം.
ഏതെങ്കിലും വിഷയത്തില്‍ ഫസ്റ്റ് ക്ലാസ് മാസ്റ്റേഴ്സ് ഡിഗ്രി അല്ലെങ്കില്‍ ഇന്റിഗ്രേറ്റഡ് മാസ്റ്റേഴ്സ് ഡിഗ്രി അല്ലെങ്കില്‍ ഫസ്റ്റ് ക്ലാസ് പ്രൊഫഷണല്‍ ബാച്ചിലേഴ്സ് ഡിഗ്രി അല്ലെങ്കില്‍ 55 ശതമാനം മാര്‍ക്കില്‍ കുറയാതെ സിഎ, സിഎംഎ, സിഎസ് യോഗ്യത ഉള്ളവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. ൈഫനല്‍ യോഗ്യതാ പരീക്ഷ 2018 ജൂണ്‍ 30 നകം പൂര്‍ത്തിയാക്കാന്‍ കഴിയുന്നവരെയും പരിഗണിക്കും.
അപേക്ഷാ ഫീസ് 1000 രൂപ. എസ്സി/എസ്ടി/പിഡബ്ല്യുഡി വിഭാഗക്കാര്‍ക്ക് 500 രൂപ. സേവന നികുതികൂടി നല്‍കണം. www.iimidr.ac.in- എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം. നിര്‍ദ്ദേശങ്ങള്‍ വെബ്സൈറ്റിലുണ്ട്.
മാര്‍ച്ച്/ഏപ്രില്‍ മാസത്തില്‍ റിസര്‍ച്ച് ആപ്ടിട്യൂഡ് ടെസ്റ്റ് നടത്തും. ഇതില്‍ യോഗ്യത നേടുന്നവരുടെ ഷോര്‍ട്ട് ലിസ്റ്റ് തയ്യാറാക്കി ഇന്റര്‍വ്യുവിന് ക്ഷണിക്കും. ടെസ്റ്റിന് 40, ഇന്റര്‍വ്യുവിന് 60 എന്നിങ്ങനെ വെയിറ്റേജ് നല്കി മെരിറ്റ് ലിസ്റ്റ് തയ്യാറാക്കി അഡ്മിഷന് നല്‍കും.
വര്‍ക്ക് എക്സ്പീരിയന്സുള്ളവര്ക്കായി നടത്തുന്ന ‘എഫ്പിഎം ഇന്‍ഡസ്ട്രി 2018’ കോഴ്സിലേക്കും ഇപ്പോള്‍ അപേക്ഷിക്കാം.
55 ശതമാനം മാര്‍ക്കില്‍/തത്തുല്യ ഗ്രേഡില്‍ കുറയാത്ത എംബിഎയും 5 വര്‍ഷത്തെ ഫുള്‍ടൈം വര്‍ക്ക് എക്സ്പീരിയന്‍സും ഉള്ളവരെയാണ് ഈ കോഴ്സിലേക്ക് പരിഗണിക്കുക. അപേക്ഷാ ഫീസ് 1500 രൂപയും സേവനനികുതിയും. താല്പര്യമുള്ളവര്ക്ക് www.iimidr.ac.in- എന്ന വെബ്സൈറ്റിലൂടെ അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 28.
ഈ രണ്ട് ‘എഫ്പിഎം’ പ്രോഗ്രാമുകളുടെയും വിശദവിവരങ്ങള്‍ www.iimdr.ac.in- എന്ന വെബ്സൈറ്റിലുണ്ട്. വിലാസം: Admission Office, Indian Institute of Management, Indore453556 (ങജ). ഇ-മെയില്‍: [email protected] ഫോണ്‍: 0731-2439685/686/689.
പ്രതികരിക്കാൻ ഇവിടെ എഴുതുക: