പള്ളുരുത്തി/ വൈപ്പിന്‍: കടലില്‍ അകപ്പെട്ട 30 തൊഴിലാളികളെ രക്ഷപ്പെടുത്തി. തമിഴ്നാട്ടില്‍ നിന്ന് പോയ ബൈബിള്‍, ആരോഗ്യമാത എന്നീ ബോട്ടുകളിലെ 19 തൊഴിലാളികളെ ചെല്ലാനം ഹാര്‍ബറിലും തൂത്തുക്കുടിയില്‍ നിന്നുള്ള ബോട്ടിലെ 11 പേരെ മുനമ്പം ഹാര്‍ബറിലുമാണ് എത്തിച്ചത്.
അന്ധകാരനഴിക്ക് സമീപം ഇന്ധനം തീര്‍ന്ന് കടലില്‍ കുടുങ്ങിയ ബോട്ടുകളാണ് കാച്ചിയില്‍ നിന്ന് കോസ്റ്റ് ഗാര്‍ഡിന്റെ കപ്പല്‍ എത്തി ചെല്ലാനം ഹാര്‍ബറിന് സമീപം എത്തിച്ചത്. രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയ മത്സ്യത്തൊഴിലാളികള്‍ ബോട്ടിലെത്തി ഭക്ഷണം എത്തിച്ചു നല്കി 19 പേരെയും കരയിലെത്തിച്ചു. തമിഴ്നാട് തേങ്ങാപട്ടണത്ത് നിന്നുള്ള അരുള്‍ദാസ്(32), ബര്‍ജിന്‍(40), സുഷോയ്(65), ലൂര്ദ്ദദാസ്(58), ജെറാള്‍ഡ്(58), തദേവൂസ്(45), ജോസഫ്(45), സാജന് (20), ജോര്‍ജ്ജ്(21), തജന്സ് (55), വികാസ്(25), ബാലമുരുകന്(24), സെല്‍വരാജ്, സേവ്യര്‍, അനില്‍കുമാര്‍, സജിന്‍ എന്നിവരെയും അസം സ്വദേശികളായ മൂന്ന് പേരെയുമാണ് രക്ഷപ്പെടുത്തിയത്. തുത്തൂര്‍, നാഗപട്ടണം, കന്യാകുമാരി സ്വദേശികളാണ് മറ്റുള്ളവര്‍.
ചുഴലിക്കാറ്റില്‍പ്പെട്ട് കടലില്‍ അകപ്പെട്ട തമിഴ്നാട് തൂത്തുകുടിയിലെ മത്സ്യബന്ധന ബോട്ടിലെ 11 തൊഴിലാളികളെ കോസ്റ്റല്‍ പോലീസിന്റെ നേതൃത്വത്തില്‍ രക്ഷപെടുത്തി മുനമ്പം ഹാര്‍ബറില്‍ എത്തിച്ചു. ആറ് തൂത്തുകുടി സ്വദേശികളും 5 പേര് അസം സ്വദേശികളുമാണ്.
കുളച്ചല്‍ സ്വദേശി ജിജിന് നീറോടിയുടെ സെന്റ് ആന്റണി എന്ന ചൂണ്ട ബോട്ടിലെ ജീവനക്കാരാരായ കന്യാകുമാരി പൂത്തുറ സ്വദേശി സൂസൈയ്യ അരുണ്‍ (58), തൂത്തുകുടി സ്വദേശികളായ ചാലി ബെംഗ്ലൂസ് (57), ഗില്‍സന്‍ (22), ബോട്ടിന്റെ സ്രാങ്ക് സൗജിന്‍ (32), ശ്യാംജിത്ത് (26) ആസാം സ്വദേശികളായ സോളസ് (24), നില്‍മല്‍ (25), എലക്കി ഏശൈ (37), ജഗന് (48) എന്നിവരരെയാണ് രക്ഷപ്പെടുത്തി മുനമ്പം ഫിഷിംഗ് ഹാര്‍ബറില്‍ എത്തിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: