കളരിപ്പയറ്റ് ജില്ലാ ചാമ്പ്യന്‍ഷിപ്പ്അമ്പലപ്പുഴ: ജില്ലാ കളരി പയറ്റ് അസോസിയേഷന്റ 25-ാമത് വാര്‍ഷികവും ജില്ലാ ചാമ്പ്യന്‍ഷിപ്പും സമാപിച്ചു. പുന്നപ്ര ഗവ. ജെബി സ്‌കൂളില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് കെ. രവിഗുരുക്കള്‍ അദ്ധ്യക്ഷനായി. പ്രജിത്ത് കാരിക്കല്‍, എം. ഷീജ, കെ.എഫ്. തോബിയാസ്, വി. ബാബുരാജ് ഗുരുക്കള്‍, പി.ജി. സയറസ്, പി.കെ. കൃഷ്ണദാസ്, എന്‍.ഡി. സന്തോഷ് പ്രസംഗിച്ചു.
















