മേലാറ്റൂര്‍: റെയില്‍വേ സ്റ്റേഷനില്‍ ആവശ്യമായ സൗകര്യങ്ങളൊരുക്കാന്‍ നടപടി സ്വീകരിക്കുമെന്ന് സുരേഷ്ഗോപി എംപി. ടി.എം.ജേക്കബ്ബ് മെമ്മോറിയല്‍ സ്കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടനത്തിനായാണ് എംപി മേലാറ്റൂരിലെത്തിയത്. ബിജെപി പ്രവര്‍ത്തകരുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് റെയില്‍വേ സ്റ്റേഷന് സന്ദര്‍ശിക്കുകയായിരുന്നു. സ്റ്റേഷന്റെ ശോചനീയാവസ്ഥ പരിഹരിക്കപ്പെടേണ്ടതാണെന്നും ബന്ധപ്പെട്ടവരെ എത്രയും വേഗം കാര്യങ്ങള്‍ ധരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിവിധ ആവശ്യങ്ങളുന്നയിച്ച് നാട്ടുകാര്‍ നിവേദനം നല്കി. മേലാറ്റൂര്‍ ബിജെപി ഓഫീസ് പരിസരത്ത് എംപിക്ക് നല്കിയ സ്വീകരണത്തിന് സംസ്ഥാന സമിതിയംഗം ശിവദാസ്, ജില്ലാ പ്രസിഡന്റ് കെ.രാമചന്ദ്രന്, മണ്ഡലം പ്രസിഡന്റ് എം.കെ.സുനില്‍, പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് രാജേഷ് അരിമ്പൂത്ത്, സെക്രട്ടറി സജീഷ് മാരാര്‍, മനോജ്, സാജന്, എ.സനില്‍ എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: