തേഞ്ഞിപ്പലം: ജില്ലാ സ്കൂള്‍ കലോത്സവത്തിന് ഇന്ന് വൈകീട്ട് നാല് മണിക്ക് തിരിതെളിയും. കാലിക്കറ്റ് സര്‍വ്വകലാശാലാ കാമ്പസ് ഹയര്‍സെക്കന്‍ഡറി സ്കൂളിലാണ് ഉദ്ഘാടന സമ്മേളനം.
മന്ത്രി കെ.ടി. ജലീല്‍ കലോത്സവം ഉദ്ഘാടനം ചെയ്യും. വൈസ് ചാന്‍സലര്‍ ഡോ. കെ. മുഹമ്മദ് ബഷീര്‍ മുഖ്യാതിഥിയാകും. എട്ടിന് രാത്രി എട്ടുമണിക്ക് നടക്കുന്ന സമാപന സമ്മേളനം പി. അബ്ദുള്‍ഹമീദ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. ആദ്യദിനം ഉച്ചയ്ക്ക് 12ന് വേദി ഒന്നില്‍ കഥകളിയും വേദി രണ്ടില്‍ യക്ഷഗാനം, ചവിട്ടുനാടകം എന്നിവ നടക്കും.
മേളയില്‍ 9,637 കുട്ടികള്‍ പങ്കെടുക്കും. അഞ്ചാംതീയതി കാമ്പസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ 22 ഹാളുകളിലാണ് രചനാമത്സരങ്ങള്‍. വിദ്യാഭ്യാസ ജില്ലാ ആസ്ഥാനത്ത് അപ്പീലുകളുടെ ഹിയറിങ് നടക്കുന്നുണ്ട്. കോടതിവഴിയും മറ്റും വരുന്ന അപ്പീലുകള്‍ കൂടി പരിഗണിക്കുകയാണെങ്കില്‍ മത്സരാര്‍ത്ഥികളുടെ എണ്ണത്തില്‍ വരും.
301 ഇനങ്ങളില്‍ മത്സരം നടക്കും. ഇതില്‍ 232 എണ്ണം വ്യക്തിഗത ഇനങ്ങളാണ്. ഹൈസ്കൂള്‍ ജനറല്‍ വിഭാഗത്തില്‍ നാദസ്വരം, കന്നഡ പ്രസംഗം, മദ്ദളം എന്നിവയിലും ഹയര്‍ സെക്കന്‍ഡറിയില്‍ നാദസ്വരത്തിലും യുപി സംസ്കൃതോത്സവത്തില്‍ കൂടിയാട്ടത്തിലും മത്സരമില്ല. രാവിലെ ഒന്‍പതിന് തുടങ്ങി രാത്രി എട്ടുമണിക്ക് അവസാനിക്കുന്ന രീതിയിലാണ് മത്സരങ്ങളുടെ ക്രമീകരണം.
ആകെ 16 വേദികള്‍ ഒരുക്കിയിട്ടുണ്ട്. വേദി 1,11 – ഹൈസ്കൂള്‍ മൈതാനം, വേദി 2,10,13-ജിഎല്‍പിഎസ് സിയു കാമ്പസ്, വേദി 3,4-കോഹിനൂര്‍ മൈതാനം, വേദി 5, 6, 12-സെന്റ് പോള്‍സ് സ്കൂള്‍, വേദി 7-കോഹിനൂര്‍ ഗണപതി ക്ഷേത്രപരിസരം, വേദി 8-ഹൈസ്കൂള്‍ കാന്റീന് സമീപം, വേദി 9-ഹൈസ്കൂളിന് സമീപം, വേദി 4-ഇഎംഎസ് ചെയര്‍, വേദി 15-ഹൈസ്കൂള്‍ മെസ്സ് ഹാള്‍ പരിസരം, വേദി 16 ആര്‍ട്ടേഷ്യ നഴ്സറി എന്നിങ്ങനെയാണ് ക്രമീകരിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: