ഇരിട്ടി: ഇരിട്ടി ബിആര്‍സിയുടെ ആഭിമുഖ്യത്തില്‍ ലോക ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി സാമൂഹ്യ ഉള്‍ചേര്‍ക്കല്‍ പരിപാടിയായ ‘ഒന്നിച്ചൊന്നായ്’ സംഘടിപ്പിച്ചു. കീഴൂര്‍ വാഴുന്നവേഴ്‌സ് യുപി സ്‌കൂളില്‍ നടന്ന പരിപാടിനഗരസഭാ ചെയര്‍മാന്‍ പി.പി.അശോകന്‍ ഉദ്ഘാടനം ചെയ്തു. ബിപിഒ എം.ശൈലജ അദ്ധ്യക്ഷത വഹിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ വിജയലക്ഷ്മി പാലക്കുഴ മുഖ്യസന്ദേശം നല്‍കി. കൗണ്‍സിലര്‍ പി.രഘു, വിയുപി സ്‌കൂള്‍ പ്രഥമാദ്ധ്യാപകന്‍ ഇ.ലക്ഷ്മണന്‍, സി.സാജിദ്, സി.റഫീഖ് തുടങ്ങിയവര്‍ പ്രസംഗിച്ചു. വൈകുന്നേരം നടന്ന സമാപന സമ്മേളനവും സമ്മാന വിതരണവും ജില്ലാ പഞ്ചായത്തംഗം തോമസ് വര്‍ഗ്ഗീസ് ഉദ്ഘാടനം ചെയ്തു. ബിആര്‍സി കോഡിനേറ്റര്‍ കുര്യന്‍ മാസ്റ്റര്‍ സ്വാഗതവും റിസോര്‍സ് അദ്ധ്യാപിക സുജ തോമസ് നന്ദിയും പറഞ്ഞു.
ു
















