മട്ടന്നൂര്‍: മരുതായി എല്‍പി സ്‌കൂളില്‍ ഉച്ചി റ്യൂ കരാത്തെ ക്ലാസ്സിന്റെ ഉദ്ഘാടനം പിടിഎ പ്രസിഡണ്ട് സി.മനോജിന്റെ അദ്ധ്യക്ഷതയില്‍ മട്ടന്നൂര്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍ രാജിനി നിര്‍വ്വഹിച്ചു. കൗണ്‍സിലര്‍ സി.സി.ശശീന്ദ്രന്‍, പൊറോറ സര്‍വ്വീസ് സഹകരണ ബേങ്ക് പ്രസിഡണ്ട് നളരാജന്‍ എന്നിവര്‍ സംസാരിച്ചു. കെ.വി.മനോഹരന്‍ സ്വാഗതവും പി.വൈഷ്ണവി നന്ദിയും പറഞ്ഞു.
















