കൊല്ലം: ബിഎംഎസ് ജില്ലാ സമ്മേളനം ഇന്ന് അഞ്ചല്‍ ജെ.ജെ. ആഡിറ്റോറിയത്തില്‍ നടക്കും. രാവിലെ 10ന് പ്രതിനിധിസമ്മേളനം സംസ്ഥാന പ്രസിഡന്റ് കെ.കെ.വിജയകുമാര്‍ ഉദ്ഘാടനം ചെയ്യും. ഇന്നലെ നടന്ന ജില്ലാ കൗണ്‍സില്‍ യോഗത്തില്‍ ജില്ലാ പ്രസിഡന്റ് പി.കെ.മുരളീധരന്‍നായര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി.രാജീവന്‍, സംഘടനാ സെക്രട്ടറി സി.വി.രാജേഷ്, ഉപാധ്യക്ഷന്മാരായ ശിവജി സുദര്‍ശന്‍, ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍, ജില്ലാ സെക്രട്ടറി ടി. രാജേന്ദ്രന്‍പിള്ള എന്നിവര്‍ സംസാരിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി ഏരൂര്‍ മോഹനന്‍ സ്വാഗതവും ആര്‍.അജയന്‍ നന്ദിയും പറഞ്ഞു.
















