തിരുവനന്തപുരം: കാലഭൈരവ ജയന്തിയോടനുബന്ധിച്ച് ഗാന്ധാരി അമ്മന്‍കോവിലില്‍ ശ്രീശിവശക്തി സപ്താഹ യജ്ഞം ആചാര്യന്‍ ആലപ്പാട്ട് രാമചന്ദ്രന്റെ മുഖ്യകാര്‍മികത്വത്തില്‍ 7 മുതല്‍ 15 വരെ വിവിധ പരിപാടികളോടെ നടത്തും. 7 ന് രാവിലെ 11.30 ന് അശ്വതിതിരുനാള്‍ ഗൗരിലക്ഷ്മിഭായി ഭദ്രദീപം തെളിച്ച് യജ്ഞത്തിന് ആരംഭം കുറിക്കും. രാവിലെ 8 ന് രമണ മഹര്‍ഷിയുടെ അരുണാചല അക്ഷരമണമലൈ ജ്ഞാനയജ്ഞത്തിന് യജ്ഞാചാര്യ പ്രൊഫ. പത്മകുമാരി നേതൃത്വം നല്‍കും. 10 ന് പതിനൊന്ന് പുരോഹിതന്മാര്‍ 11 ആവര്‍ത്തി രുദ്രജപം നടത്തി രുദ്ര അഭിഷേകം ഉണ്ടായിരിക്കും. 15 ന് രാവിലെ 7 മുതല്‍ ബൈലൂര്‍ അനന്തേശ്വരഭട്ടിന്റെ മുഖ്യകാര്‍മികത്വത്തില്‍ മഹാചണ്ഡിക ഹോമത്തോടെ യജ്ഞം സമാപിക്കും. എല്ലാ ദിവസവും രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെ പാരായണവും വിവിധ പൂജകളും അര്‍ച്ചനകളും ഉണ്ടായിരിക്കും.
















