പള്ളുരുത്തി: കടല്‍ക്കലിയില്‍ മനം മടുപ്പിക്കുന്ന കാഴ്ചകള്‍ കണ്ട് തീരവാസികള്‍ക്ക് പിടിച്ചു നില്‍ക്കാനാകുന്നില്ല. ചെല്ലാനത്ത് ഇന്നലെ മരിച്ച രണ്ടുപേരും കടല്‍ദുരന്തത്തിന്റെ ദുരിതം കണ്ടാണ് മടങ്ങിയത്. ചെല്ലാനം മറുവക്കാട് കാളിപ്പറമ്പില്‍ വീട്ടില്‍ ജോസഫ് റെക്സണ്‍(46), വേളാങ്കണ്ണി പാലപ്പറമ്പില്‍ വീട്ടില്‍ ചിന്നപ്പന്റെ ഭാര്യറീത്ത(56) എന്നിവരാണ് മരിച്ചത്.
കടല്‍ക്ഷോഭത്തെ തുടര്‍ന്ന് ബന്ധുവീട്ടില്‍ പോയ റീത്ത വെള്ളിയാഴ്ച രാത്രി 9 ഓടെ വീട്ടില്‍ തിരിച്ചെത്തിയ ഉടന്‍ കുഴഞ്ഞു വീഴുകയായിരുന്നു. വീട്ടുപകരണങ്ങള്‍ നഷ്ടപ്പെട്ട് കടല്‍വെള്ളം നിറഞ്ഞ വീടും പരിസരവും കണ്ട് മനംനൊന്ത് ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു. മക്കള്‍: അഗസ്റ്റിന് (പാസ്റ്റര്‍, മറുവക്കാട്), സുനിത, അനിത. മരുമക്കള്‍: റെനി, സാംകുട്ടി (പാസ്റ്റര്‍, റാന്നി), പള്ളിക്കര കല്ലുങ്കല്‍ സജി (പാസ്റ്റര്‍, റാന്നി).
ശനിയാഴ്ച പുലര്‍ച്ചെ വരെ ചെല്ലാനം സെന്റ് മേരീസ് സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലുണ്ടായിരുന്ന റെക്സണ്‍ ബസ്സാറിനു സമീപം കടല്‍ തീരത്ത് വെള്ളക്കെട്ടില്‍ വീണു കിടക്കുകയായിരുന്നു. നാട്ടുകാര്‍ ചേര്‍ന്ന് കരുവേലിപ്പടി ഗവ: മഹാരാജാസ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല. പ്രഭയാണ് ഭാര്യ. അലന്, ആല്‍ഗിന്‍, ആല്ഡ്രിന് എന്നിവരാണ് മക്കള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: