മട്ടാഞ്ചേരി: ഓഖി ചുഴലിക്കാറ്റിന്റെ ദുരന്തം ലക്ഷദ്വീപിനെ ഒറ്റപ്പെടുത്തി. ദ്വീപിലേയ്ക്കുള്ള കപ്പല്‍ ഗതാഗതം അനിശ്ചിതത്വത്തിലായി. ആഴ്ചയില്‍ രണ്ടുദിവസം നാല് കപ്പലുകളാണ് ദ്വീപിലേയ്ക്ക് സര്‍വ്വീസ് നടത്തുന്നത്. കടല്‍ പ്രക്ഷുബ്ധമായ സാഹചര്യത്തില്‍ സുരക്ഷാ ഏജന്‍സികളുടെ വ്യക്തമായ നിര്‍ദ്ദേശം ലഭിക്കാതെ ദ്വീപിലേയ്ക്ക് സര്‍വ്വീസ് നടത്തുവാന്‍ കഴിയില്ലെന്നാണ് അധികൃതര്‍ പറയുന്നത്. ദ്വീപിലേയ്ക്ക് നങ്കൂരമിടാനുള്ള സംവിധാനമൊരുക്കണം. ഇത് സര്‍വ്വീസ് അനിശ്ചിതമായി നീളാനിടയാക്കുമെന്നാണ് വിലയിരുത്തല്‍. കൊച്ചി തുറമുഖനഗരിയിലുള്ള ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന് ഓഫീസാണ് ദ്വീപിലേയ്ക്കുള്ള കപ്പല്‍ സര്‍വ്വീസ് നടത്തുന്നത്. ദ്വീപിലേയ്ക്കുള്ള ചരക്ക് നീക്കവും തടസ്സപ്പെട്ടിട്ടുണ്ട്. കൊച്ചി കൂടാതെ മംഗലാപുരത്ത് നിന്ന് ദ്വീപിലേയ്ക്ക് ഉരു സര്‍വ്വീസും നടക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: