തൃപ്രയാര്‍: ഏകാദശി കലാ -സാസ്കാരിക പരിപാടികളുടെ ഉല്‍ഘാടനം ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവന് രാമചന്ദ്രന് നിര്‍വ്വഹിച്ചു. ക്ഷേത്ര ഉല്സവങ്ങള് സാംസ്കാരിക കൂട്ടായ്മ വളര്ത്തിയെടുക്കാള്ള വേദികളാണ്. .ഭിന്നിച്ചു നില്‍ക്കുന്നവരെ ഒന്നിപ്പിക്കാനുള്ള അവസരങ്ങളാണ് ഇത്തരം സാസ്കാരിക പ്രവര്‍ത്തനങ്ങള്‍. അദ്ദേഹം പറഞ്ഞു .കൊച്ചിന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഡോ. എം.കെ.സുദര്ശന് അദ്ധ്യക്ഷത വഹിച്ചു. തൃപ്രയാര്‍ ടെമ്പിള്‍ ഡെവലപ്പ്മെന്റ് കമ്മറ്റി പ്രസിഡന്റ് പി.ജി. നായര്‍ ,ക്ഷേത്ര ക്ഷേമ സമിതി പ്രസിഡന്റ് സ്വര്‍ണ്ണലത ,സനാതന ധര്‍മ്മ പാഠശാല പ്രസിഡന്റ് മണികണ്ഠന് എന്നിവര്‍ ദേവസ്വം മാനേജര്‍ എം. മനോജ് കുമാര്‍, കൃഷ്ണകുമാര്‍ എന്നിവര്‍ സംസാരിച്ചു.നടി ലിയോണ ലിഷോയ് അവതരിപ്പിച്ച ഭരതനാട്യ കച്ചേരി അരങ്ങേറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: