ചങ്ങനാശേരി: ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തിയ യുവാക്കളുടെ സംഘം തൃക്കൊടിത്താനം പോലീസിന്റെ പിടിയിലായി.
ഇവരിലൊരാള്‍ക്ക് പ്രായപൂര്‍ത്തി ആയിട്ടില്ല. പത്തനംതിട്ട ചരല്‍ക്കുന്ന് ചരുവില്‍ ബിന്‍സന്‍ (19), പത്തനംതിട്ട മല്ലപ്പള്ളി കൊട്ടകപ്പറമ്പില്‍ മനു (22), മാടപ്പള്ളി വെങ്കോട്ടമുണ്ടുകുഴി പുതുപ്പറമ്പില്‍ രതീഷ് (20) എന്നിവരാണ് പിടിയിലായത്.
വെങ്കോട്ട, തിരുവല്ല ഭാഗത്തുനിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
വിവിധ കേസുകളില്‍ മുന്‍പ് ശിക്ഷ അനുഭവിച്ചിട്ടുള്ളവരാണ് പ്രതികള്‍.
കഴിഞ്ഞ മാസം 26, 27, 28 തീയതികളില്‍ മാടപ്പള്ളി കാരിമുട്ടം ക്ഷേത്രം, കുന്നന്താനം ശുഭാനന്ദാശ്രമം, മാലൂര്‍ക്കാവ് ക്ഷേത്രം എന്നിവിടങ്ങളില്‍ നിന്നായി ഏകദേശം 30000 രൂപയാണ് പ്രതികള്‍ മോഷ്ടിച്ചത്.
മോഷണത്തിനു ശേഷം വാടകയ്‌ക്ക് വീടെടുത്ത് താമസിച്ച പ്രതികള്‍ ചില്ലറ പൈസ മാറാന്‍ ശ്രമം നടത്തി.
സംശയം തോന്നിയ പോലീസ് രണ്ടു ദിവസമായി പ്രതികളെ നിരീക്ഷിച്ചു വരികയായിരുന്നു. തൃക്കൊടിത്താനം എസ് ഐ റിച്ചാര്‍ഡ് വര്‍ഗ്ഗീസ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ ചന്ദ്രബാബു, രാജന്‍, രത്ത്ജീവ്, ഡെന്നി ചെറിയാന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റു ചെയ്തത്.
















