വൈക്കം: വൈക്കം മഹാദേവ ക്ഷേത്രത്തിന്റെ മതിലില്‍ മരം വളര്‍ന്ന് വേരിറങ്ങിയത് അപകടഭീഷണി ഉണ്ടാക്കുന്നു.സ്‌ട്രോങ്ങ് റൂമുള്ള ക്ഷേത്രങ്ങളിലെ മതിലിനുസമിപം മരങ്ങള്‍ പോലും പാടില്ലെന്ന് കര്‍ശന നിര്‍ദ്ദേശമുണ്ട്. എന്നാല്‍ മതില്‍ അപകടാവസ്ഥയിലായിട്ടും ദേവസ്വം അധികാരികള്‍ നടപടി സ്വീകരിച്ചില്ല. മഹാദേവക്ഷേത്രത്തിലെ തെക്ക് കിഴക്ക് ഭാഗം മുഴുവന്‍ മരങ്ങള്‍ വളര്‍ന്ന നിലയിലാണ്.ഇതില്‍ ഒരുമരത്തിന്റെ വേര് മതിലിനകത്തേക്ക് വളര്‍ന്നിരിക്കുകയാണ്.ഇതിനു സമീപമുള്ള മതിലിന്റെ ഭാഗം അടര്‍ന്ന് ചെങ്കല്ല ് വേറിട്ട് ഏതു സമയവും തകര്‍ന്ന് വീഴാറായ നിലയിലാണ്.നാല് ഗോപുര നടകള്‍ അടച്ചാലും ഇതുവഴി ഒരാള്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ കഴിയും.അതീവ സുരക്ഷയുള്ള ക്ഷേത്രത്തോട് ദേവസ്വം അധികൃതര്‍ കാണിക്കുന്ന കെടുകാര്യസ്ഥതയില്‍ ഭക്തരുടെ പ്രതിഷേധം ശക്തമാണ്.
















