തിരുവനന്തപുരം: എല്ലാ ഇന്റര്‍സ്റ്റേറ്റ് വ്യാപാരത്തിനും പത്ത് കിലോമീറ്റര്‍ ചുറ്റളവിന് പുറത്തേക്കും നടത്തുന്ന വ്യാപാരങ്ങള്‍ക്കും സാധാരണ ബില്ലിന് പുറമെ 6 മുതല്‍ ഇ-വേ ബില്‍ നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് പിന്‍വലിക്കണമെന്ന് കേരള വ്യാപാരി വ്യവസായ ഏകോപനസമിതി. വ്യാപാര സംഘടനകളുടെ നിരന്തരമായ ആവശ്യം പരിഗണിച്ച് കേന്ദ്രസര്‍ക്കാര്‍ 2018 മാര്‍ച്ചിലേക്ക് മാറ്റിവച്ച ഇ-വേ ബില്‍ ആണ് കേരള സര്‍ക്കാര്‍ ധൃതി പിടിച്ച് നടപ്പാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ചരക്ക്‌സേന നികുതിയുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ വ്യാപാരിസമൂഹത്തിന്റെ ആശങ്കകള്‍ ഇതുവരെ തീര്‍ന്നിട്ടില്ല. കച്ചവടമാന്ദ്യംമൂലം അതിരൂക്ഷമായ സാമ്പത്തികപ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന അവസരത്തില്‍ കേരളത്തിലെ വ്യാപാരി സമൂഹത്തെ ദ്രോഹിക്കുന്ന നടപടികള്‍ ഉടന്‍ അവസാനിപ്പിക്കണം. അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികളിലേക്ക് നീങ്ങാന്‍ നിര്‍ബന്ധിതരാകുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന ജനറല്‍സെക്രട്ടറി രാജു അപ്‌സര അറിയിച്ചു.
















