കല്‍പ്പറ്റ: കറുത്ത പൊന്നായ കുരുമുളകിന് നല്ല കാലം വരുന്നു. കാര്‍ഷിക ഉത്പ്പന്നങ്ങള്‍ക്ക് പരമാവധി വിപണി ഒരുക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായി കുരുമുളകിന് നബാര്‍ഡിന്റെ നേതൃത്വത്തില്‍ ഡിജിറ്റല്‍ മാര്‍ക്കറ്റ് ഒരുങ്ങുന്നു. ഇതിന്റെ ആദ്യപടിയായി കര്‍ഷകനും വിപണിയും എന്ന വിഷയത്തില്‍ കല്‍പ്പറ്റയില്‍ ശില്‍പ്പശാല നടന്നു.
വ്യാപാരം ഇലക്ട്രോണിക് ആയതിനാല്‍ കര്‍ഷകര്‍ക്ക് പരിശീലനം അത്യാവശ്യമാണെന്ന് നബാര്‍ഡ് പറയുന്നു. നബാര്‍ഡിന് കീഴില്‍ രൂപീകരിച്ച 13 ഉല്പാദക കമ്പനികള്‍ വഴിയായിരിക്കും ആദ്യഘട്ടത്തില്‍ രജിസ്ട്രേഷനും വിപണനവും. മൊത്തക്കച്ചവടത്തില്‍ കര്‍ഷകരെ സഹായിക്കുന്നതിനാണ് ഉല്പാദക കമ്പനികള്‍ നേതൃത്വം വഹിക്കുന്നത്.
കുരുമുളകിന്റെ ഗുണനിലവാരം, വിപണി സാധ്യതകള്‍, വില തുടങ്ങിയവയില്‍ കര്ഷകന് സഹായകരമായ തരത്തില്‍ ഇടപെടല്‍ നടത്തുന്നതിന് ഉത്പ്പാദക കമ്പനികളെ പ്രാപ്തരാക്കുകയാണ് ലക്ഷ്യം. എല്ലാം ഇലക്ട്രോണിക് രീതിയില്‍ ആയതിനാല്‍ കച്ചവടത്തില്‍ വിശ്വാസ്യതയും സൂഷ്മതയും ഉണ്ടായിരിക്കും എന്നതാണ് ഇ- വിപണിയുടെ പ്രത്യേകത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: