ഭുവനേശ്വര്‍: ലോക ഹോക്കി ലീഗ് ഫൈനല്‍സിന്റെ പൂള്‍ ബിയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് സമനില. കരുത്തരായ ഓസ്‌ട്രേലിയയെ 1-1ന് സമനിലയില്‍ പിടിച്ചുകെട്ടി. ഒരു ഗോളിന് മുന്നിട്ടുനിന്നശേഷമായിരുന്നു സമനില വഴങ്ങിയത്. കളിയുടെ 20-ാം മിനിറ്റില്‍ മന്‍ദീപ് സിങിലൂടെയാണ് ഇന്ത്യ ലീഡ് നേടിയത്. തൊട്ടടുത്ത മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി കോര്‍ണര്‍ ലക്ഷ്യത്തിലെത്തിച്ച് എഡ്ഡി ഓസ്‌ട്രേലിയയുടെ സമനില ഗോള്‍ കണ്ടെത്തി.
മറ്റൊരു മത്സരത്തില്‍ ജര്‍മ്മനി മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചു. 19-ാം മിനിറ്റില്‍ ഗ്രാംബുഷ് മാറ്റ്‌സും 25-ാം മിനിറ്റില്‍ റൂഹര്‍ ക്രിസ്റ്റഫറും വിജയികളുടെ ഗോള്‍ നേടി.
ഇന്ന് നടക്കുന്ന മത്സരത്തില്‍ ഇന്ത്യക്ക് എതിരാളികള്‍ ഇംഗ്ലണ്ട്. മറ്റൊരു മത്സരത്തില്‍ ജര്‍മ്മനി ഓസ്‌ട്രേലിയയുമായി ഏറ്റുമുട്ടും.തോല്‍പ്പിച്ചിരുന്നു. ചര്‍ച്ചില്‍ ആദ്യ കളിക്കാണ് ഇന്ന് ഇറങ്ങുന്നത്.
















