മട്ടാഞ്ചേരി: എനിക്കിത് ആദ്യാനുഭവം. ഇത്രയും രൂക്ഷമായ കടല്‍കയറ്റം ഞാന്‍ കണ്ടിട്ടില്ല. ചെല്ലാനത്തെ ഏഴുപത് പിന്നിട്ട ഔസേപ്പ് പറഞ്ഞു. സുനാമിയുടെ ദുര ന്ത ദിനത്തെക്കാള്‍ ഭയാനകമായിരുന്നു ചെല്ലാനം, കണ്ണമാലി, കൊച്ചി, തീരമേഖലകള്‍ കണ്ടത്. മാനാശ്ശേരി. ഗുണ്ടു പറമ്പ് ബസാര്‍ റോഡ് പള്ളി കവല തുടങ്ങിയമേഖലകളില്‍ കടല്‍കയറ്റം രൂക്ഷമാണ്. ചെളി കലര്‍ന്ന ഉപ്പുവെള്ളമാണ് വീടുകളില്‍ ഇരച്ചു കയറിയത്. കടല്‍ ഇളകി മറിഞ്ഞതിന്റെ ലക്ഷണമാണിതെന്ന് തീരദേശ വാസികള്‍ പറഞ്ഞു.
കടല്‍ക്ഷോഭവും കടല്‍കയറ്റവും ചെല്ലാനം, കണ്ണമാലി നിവാസികള്‍ക്ക് പുതുമയല്ല. സുനാമിയായിരുന്നു ഇതുവരെ തീരമേഖലയെ ആശങ്കയിലാക്കിയിരുന്നത്. എന്നാല്‍ അതിലും വലിയ ദുരിതമാണ് ഓഖി ചുഴലിക്കാറ്റ് കൊണ്ടുവന്നതെന്ന് കണ്ണമാലി ഫിഷിങ്ങ് ഗ്യാപ്പിലെ റോണി പറഞ്ഞു. അധികൃതര്‍ രക്ഷാപ്രവര്ത്തനവുമായെത്തുമ്പോഴും ദുരിതത്തിന്റെ രോഷമിവര് പ്രകടമാക്കുന്നു. കടല്‍ഭിത്തിയും കടന്ന് കടല്‍വെള്ളം ഇരച്ചുകയറുകയാണ്.
വെള്ളിയാഴ്ച രാവിലെ നാലുമുതല്‍ കടലിരമ്പംകേട്ടു. ഏഴ് മണിയോടെ കടല്കയറ്റംതുടങ്ങി. കടല്‍ ഭിത്തികളൊന്നും തിരമാലകളെ തടഞ്ഞില്ല. മണിക്കൂറുക ള്‍ക്കകം കണ്ണമാലി ഫിഷിങ്ങ് ഗ്യാപ്പ് മുതല്‍ ചെല്ലാനം മേഖലയാകെ കടല്‍വെള്ളത്തിലായി. കരയുംകടലും വേര്‍തിരിച്ചറിയാത്ത അവസ്ഥ. വീടുകളില്‍ വെള്ളം ഇരച്ചുകയറി തുടങ്ങി. പലരും അത്യാവശ്യ സാധനങ്ങളുമായി സ്ഥലംവിട്ടു. മണിക്കൂറുകള്‍ക്കകം ജനങ്ങള്‍ക്കായി ദുരിതാശ്വാസ ക്യമ്പുകളുമൊരുക്കി. എടവനക്കാട് പുതുവെപ്പ് ഞാറയ്ക്കല്‍ ചേറായി മേഖലകളിലെ തീരമേഖലകളിലും കടല്‍കയറ്റം രൂക്ഷമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: