തിരുവനന്തപുരം: 415/17 സര്‍വ്വേ സെക്കന്‍ഡ് ഗ്രേഡ് പിഎസ്‌സി ഷോര്‍ട്ട് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ യോഗം ചേര്‍ന്നു. 300 ലധികം പേര്‍ പങ്കെടുത്തു. ഭാരവാഹികളായ പ്രസിഡന്റ് രഞ്ജിത് (കൊല്ലം), സെക്രട്ടറി എം.കെ. അനീഷ് (തിരുവനന്തപുരം), വൈസ് പ്രസിഡന്റ് അരുണ്‍ (കാസര്‍കോഡ്), ജനീഷ് (തൃശൂര്‍), അഭിജിത്ത് (കോഴിക്കോട്), ജോയിന്‍സെക്രട്ടറി ദീപറാഫി (എറണാകുളം), സുനില്‍കുമാര്‍ (പാലക്കാട്),ഷിബിന്‍ദാസ് (കോഴിക്കോട്), ട്രഷറര്‍ അനീഷ് പൂവത്തൂര്‍ (തിരുവനന്തപുരം), എക്‌സിക്യൂട്ടീവ് മെമ്പര്‍ പ്രവീണ്‍ (തിരുവനന്തപുരം), ഷാനോജ് (കോഴിക്കോട്) എന്നിവരെ തെരഞ്ഞെടുത്തു. റീസര്‍വേ സ്വകാര്യവത്കരണത്തില്‍ നിന്ന് സര്‍ക്കാരിനെ പിന്തിരിപ്പിക്കുക, സര്‍വെവകുപ്പില്‍ വെട്ടിക്കുറച്ച തസ്തികകള്‍ പുനഃസ്ഥാപിച്ച് ഇപ്പോള്‍ നിലവില്‍ വന്ന ലിസ്റ്റില്‍ നിന്നു നിയമനം നടത്തി റീസര്‍വെ നടപടി മുന്നോട്ടുകൊണ്ടുപോവുക എന്നീ വിഷയങ്ങളില്‍ കമ്മിറ്റി പ്രമേയം പാസാക്കി.
















