പൊന്നാനി: മുറിഞ്ഞഴി, ചുവന്ന റോഡ്, ഹിളര്‍പള്ളി, പുതുപൊന്നാനി, പുതിയിരുത്തി, കാപ്പിരിക്കാട്, പാലപ്പെട്ടി തുടങ്ങിയ സ്ഥലങ്ങളില്‍ വന്‍ കടല്‍ ക്ഷോഭം. കടല്‍ക്ഷോഭത്തില്‍ മുറിഞ്ഞഴി, പൊന്നാനി ഭാഗങ്ങളില്‍ വീടുകള്‍ തകര്‍ന്നു.
പ്രദേശത്തെ ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കാന്‍ ഉദ്യോഗസ്ഥന്മാര് ശ്രമിച്ചെങ്കിലും ആരും തയ്യാറായില്ല. കടല്‍ഭിത്തി ഈ ഭാഗങ്ങളില്‍ പൂര്‍ണ്ണമായും തകര്‍ന്നിട്ടുണ്ട്. അടിയന്തിര സഹായം നല്കുന്നതിനുവേണ്ടി തിരൂര്‍ ആര്‍ഡിഒ മോബി, പൊന്നാനി തഹസില്‍ദാര്‍ ജി.നിര്‍മ്മല്‍ കുമാര്‍, മത്സ്യബോര്‍ഡ് മെമ്പര്‍ എ.കെ.ജബ്ബാര്‍, അഡീഷണല്‍ തഹസില്‍ദാര്‍ സുരേഷ്, എസ്.മുസ്തഫ, ഇക്ബാല്‍ എന്നിവര്‍ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. തിരൂര്‍ ആര്‍ഡിഒ അടിയന്തിര സഹായം നല്കുന്നതിനുവേണ്ടി കളക്ടറുമായി ബന്ധപ്പെട്ട് നല്‍കാമെന്നും തഹസില്‍ദാരോട് നാശനഷ്ടങ്ങള്‍ കണക്കാക്കി ഉടന്‍ റിപ്പോര്‍ട്ട് നല്‍കുന്നതിനും ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: