കണ്ണൂര്‍: സംസ്ഥാന പിന്നോക്ക വികസന കോര്‍പ്പറേഷന്‍ പിന്നോക്ക വിഭാഗങ്ങള്‍ക്കായി ഏകദിന ബോധവല്‍ക്കരണ ക്യാമ്പും എല്ലാ വിഷയങ്ങള്‍ക്കും എ-പ്ലസ് നേടിയ പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കുളള സ്‌കോളര്‍ഷിപ്പ് വിതരണവും സംഘടിപ്പിക്കുന്നു. 5 ന് രാവിലെ 11 മണിക്ക് വ്യാപാരഭവനില്‍ നടക്കുന്ന പരിപാടി മന്ത്രി രാമചന്ദ്രന്‍ കടന്നപ്പളളി ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ് അധ്യക്ഷത വഹിക്കും. തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികളും ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത നവസംരംഭകരും പങ്കെടുക്കണമെന്ന് ജില്ലാ മാനേജര്‍ അറിയിച്ചു.
















