കണ്ണൂര്‍: ജില്ലയിലെ ക്ഷീരകര്‍ഷകര്‍, ക്ഷീരവികസന വകുപ്പ്, ക്ഷീരസഹകരണ സംഘങ്ങള്‍, ആത്മ കണ്ണൂര്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ക്ഷീരകര്‍ഷകരുടെ ജില്ലാതല സംഗമം നാളെ മുതല്‍ 7 വരെ നടക്കും. നാളെ ഏച്ചൂര്‍ ഈസ്റ്റ് എല്‍പി സ്‌കൂളില്‍ എല്‍പി, യുപി, എച്ച്എസ്, എച്ച്എസ്എസ് വിദ്യാര്‍ത്ഥികള്‍ക്ക് ക്ഷീരമേഖലയുമായി ബന്ധപ്പെട്ട ചിത്രരചനാ മത്സരം സംഘടിപ്പിക്കും. 7 ന് ഏച്ചൂര്‍ സിആര്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമ്മേളനം മന്ത്രി കെ.രാജു.ഉദ്ഘാടനം ചെയ്യും. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷത വഹിക്കും.
ക്ഷീര വികസന മേഖലയുമായി ബന്ധപ്പെട്ട് ആത്മയുടെ സഹകരണത്തോടെ ജില്ലയില്‍ വികസിപ്പിച്ചെടുത്ത നല്ല കൃഷി.കോം എന്ന വബ് സൈറ്റിന്റെയും നല്ല കൃഷി എന്ന മൊബൈല്‍ ആപ്പിന്റെയും പ്രകാശന കര്‍മ്മവും 7 ന് നടക്കും. ജെയിന്‍ ജോര്‍ജ്ജ്, കട്ടേരി പ്രകാശന്‍, കെ.കെ.ജയരാജന്‍ മാസ്റ്റര്‍, എസ്.ടി.ജെയ്‌സണ്‍, കെ.പി.ബീന എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
















